- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിങ് ട്രസ്റ്റിയും; അന്തരിച്ച എ.പി കുഞ്ഞിക്കണ്ണന് ആദരാഞ്ജലികൾ: സംസ്ക്കാരം നാളെ വീട്ടു വളപ്പിൽ
കണ്ണൂർ: മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായിരുന്ന എ.പി.കുഞ്ഞിക്കണ്ണൻ (95) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു രാത്രിയോടെ മൃതദേഹം തലശ്ശേരി ചൊക്ലി മേനപ്രത്തെ ആക്കൂൽപൊയിൽ തറവാട്ടിലെത്തിക്കും. സംസ്‌കാരം നാളെ 12നു വീട്ടുവളപ്പിൽ നടക്കും.
29 വർഷം മുൻപാണു മയ്യഴിപ്പുഴയുടെ തീരത്തുള്ള കൊച്ചിൻ ഹൗസിൽ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ കലാഗ്രാമം പിറന്നത്. ചിത്രകല, ശിൽപം, സംഗീതം, നൃത്തം, കളിമൺപാത്ര നിർമ്മാണം, യോഗ, സംസ്‌കൃതം എന്നിവയിലെല്ലാം ഇവിടെ കോഴ്സുകളുണ്ട്. 1928 ഡിസംബർ ഒമ്പതിനു ജനിച്ചു. 18-ാം വയസ്സിൽ മദ്രാസിലെത്തി. ശാന്തിഭവൻ ലോഡ്ജിൽ കാവൽക്കാരനായാണു തുടങ്ങിയത്. അക്കാലത്ത് കേരളസമാജത്തിൽ എം.ഗോവിന്ദനെ പരിചയപ്പെട്ടു. അവിടെവച്ച് ടി.പത്മനാഭൻ, എം വിദേവൻ, കെ.എ.കൊടുങ്ങല്ലൂർ, വൈക്കം മുഹമ്മദ് ബഷീർ എന്നിവരെല്ലാം സുഹൃത്തുക്കളായി.
ഡോ.കെ.ബി.മേനോനുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പാർട്ടിയിലെത്തിച്ചു. പിന്നീട് എംപി.ദാമോദരനുമായി ചേർന്നാരംഭിച്ച കരാർ ജോലി ലാഭകരമായതോടെ ജീവിതം മാറി. വെസ്റ്റേൺ ഏജൻസീസ് എന്ന കമ്പനി ഇരുവരും ചേർന്നാണ് ആരംഭിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങൾ: എ.പി.ബാലൻ (ചെന്നൈ), ഡോ. എ.പി.ശ്രീധരൻ (റിട്ട. ഡയറക്ടർ ഓഫ് ഹെൽത്ത്, പുതുച്ചേരി), എ.പി.വിജയൻ (ബെംഗളൂരു), പ്രേമരാജി (ചെന്നൈ), പരേതരായ ലക്ഷ്മി, ദേവകി.