വർക്കല: അന്തരിച്ച സ്വാമി സദ്രൂപാനന്ദ (61) യുടെ സമാധിയിരുത്തൽ ഇന്നു കാഞ്ചീപുരം സേവാശ്രമത്തിൽ നടക്കും. രാവിലെ പത്തിനാണ് സമാധിയിരുത്തൽ ചടങ്ങുകൾ. ഹൃദ്രോഗത്തിനു ചികിൽസയിലിരിക്കെ ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ആലപ്പുഴ ചേർത്തല ചാരമംഗലത്ത് കരുണാകരൻ-ചെല്ലമ്മ ദമ്പതിമാരുടെ മകനാണ്. പൂർവാശ്രമത്തിലെ പേര് ചന്ദ്രൻ എന്നായിരുന്നു. 1977ൽ ശിവഗിരി ബ്രഹ്‌മവിദ്യാലയത്തിൽ ചേർന്നു. 1985ൽ സന്യാസദീക്ഷ സ്വീകരിച്ചു. ബ്രഹ്‌മവിദ്യാലയത്തിന്റെ സംരക്ഷണാചാര്യനായി സേവനം അനുഷ്ഠിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗമാണ്. കാഞ്ചീപുരം ശ്രീനാരായണ ആശ്രമത്തിൽ 35 വർഷമായി പ്രവർത്തിക്കുന്നു.