- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മനാടിനെയും നാട്ടുകാരെയും ഹൃദയത്തിലേറ്റിയ നേതാവ്; തലസ്ഥാനത്തും പുതുപ്പള്ളി ഹൗസ് തുറന്ന് ജന്മനാടിനെ കൂടെക്കൂട്ടിയ പുതുപ്പള്ളി ബ്രാൻഡ്; ഏതുപാതിരാവിലും ആശ്രയത്തിന് ഓടിയെത്താവുന്ന ജനകീയൻ: വിടവാങ്ങിയത് 53 കൊല്ലം ഒരേ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു കയറിയ അത്ഭുത മനുഷ്യൻ
കോട്ടയം: കോട്ടയത്തെ പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും കേരള രാഷ്ട്രീയത്തിന്റെ സിംഹാസനത്തിലേക്ക് കുതിച്ചു കയറിയ ജനകീയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോണിയാ ഗാന്ധി അടക്കമുള്ള ദേശിയ നേതാക്കളുമായി വരെ അടുപ്പമുള്ള രാഷ്ട്രീയക്കാരൻ. എന്നാൽ മനസ്സുകൊണ്ടെന്നും അദ്ദേഹം എന്നും പുതുപ്പള്ളിക്കാരൻ ആയിരുന്നു. സ്വന്തം നാടിനെ നിസ്വാർത്ഥമായി സ്‌നേഹിച്ച വ്യക്തി. അതുകൊണ്ട് തന്നെയാണ് തുടർച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തിൽ നിന്ന് തന്നെ അദ്ദേഹത്തിന് വിജയിക്കാനായത്.
അതുകൊണ്ട് തന്നെയാണ് 1970 ൽ തനിക്ക് ആദ്യമായി വോട്ടു ചെയ്ത പുതുപ്പള്ളിക്കാരുടെ മക്കളിലേക്കും പേരക്കുട്ടികളിലേക്കും അവരുടെ മക്കളിലേക്കും വേരുപടർത്തിയൊരു വ്യക്തി ബന്ധമായി മാറാൻ അദ്ദേഹത്തിന് സാധിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് വളർന്നു കയറാനുള്ള ഉമ്മൻ ചാണ്ടിയുടെ അടിത്തറ പാകിയത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ വളർച്ചയുടെ കൊടുമുടി കയറുമ്പോഴും ജന്മനാടുമായും നാട്ടുകാരുമായുള്ള ഹൃദയബന്ധം അദ്ദേഹം കൂടുതൽ മിഴിവോടെ സൂക്ഷിച്ചു.
അഞ്ചു പതിറ്റാണ്ട് പിന്നിട്ടപ്പോഴും പുതുമ നഷ്ടപ്പെടാത്തൊരു പാരസ്പര്യമായിരുന്നു ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുണ്ടായിരുന്നത്. കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പ്രബലരായ നേതാക്കളിൽ ഒരാളായി വളർന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നായിരുന്നു ആ യാത്രകളത്രയും തുടങ്ങിയതും അവസാനിപ്പിച്ചതും. പുതുപ്പള്ളി എംഎൽഎയിൽ നിന്ന് സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് വളർന്നപ്പോഴും തലസ്ഥാനത്തൊരു പുതുപ്പള്ളി ഹൗസ് തുറന്ന് ഉമ്മൻ ചാണ്ടി ജന്മനാടിനെ കൂടെക്കൂട്ടി.
പാവപ്പെട്ടവരുടെ ആശ്രയമായിരുന്നു ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി. ഏതുപാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താവുന്ന സ്വാതന്ത്ര്യത്തിന്റെമറുപേരായിരുന്നു പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ചയെന്നൊരു ദിവസമുണ്ടെങ്കിൽ കാരോട്ട് വള്ളക്കാലിലെ വീട്ടിൽ കുഞ്ഞൂഞ്ഞുണ്ടാവുമെന്നും എല്ലാ പ്രശ്‌നങ്ങൾക്കും അന്നൊരു പരിഹാരം കാണുമെന്നുമുള്ള ഉറപ്പിലായിരുന്നു ശരാശരി പുതുപ്പള്ളിക്കാരന്റെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തെ ജീവിതവും.
അതുകൊണ്ടു തന്നെയാണ് 1970 നും നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികൾ മാറി മാറി മാറി വന്നിട്ടും ഉമ്മൻ ചാണ്ടിയല്ലാതൊരു പേര് പുതുപ്പള്ളിക്കാരുടെ മനസിലേക്കു കയറാതിരുന്നതും. പുതുപ്പള്ളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ഉമ്മൻ ചാണ്ടി ആലോചിക്കാതിരുന്നതും. പുതുപ്പള്ളിക്കാർക്കൊപ്പം പുതുപ്പള്ളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന ചിന്തയായിരുന്നു പ്രതിസന്ധി കാലങ്ങളിലെല്ലാം ഉമ്മൻ ചാണ്ടിയുടെ ആത്മവിശ്വാസം.