- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെത്തി ഒരു വർഷം തികഞ്ഞില്ല; ബ്ലാക്ക്പൂളിലെ മെറീനയെ തേടി മരണമെത്തി; കഠിനമായ പല്ലുവേദനയ്ക്ക് ചികിത്സ നടത്തവേ തുടരെ തുടരെ എത്തിയ സ്ട്രോക്ക് വില്ലനായി; അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് രണ്ട് പെൺമക്കൾ
ലണ്ടൻ: ബ്ലാക്ക്പൂൾ മലയാളി മെറീനാ ലൂക്കോസ് (46) വിടവാങ്ങി. പ്രസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് മെറീനയെ തേടി മരണമെത്തിയത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. മെറീനയുടെ ആകസ്മിക നിര്യാണം വിശ്വസിക്കാൻ കഴിയാതെ നടുങ്ങിയിരിക്കുകയാണ് പ്രിയപ്പെട്ടവും ബ്ലാക്ക്പൂൾ മലയാളികളുമെല്ലാം.
കഠിനമായ പല്ലു വേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് മെറീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തുടരെ തുടരെ സ്ട്രോക്ക് വരികയും ആരോഗ്യനില വഷളാവുകയും ആയിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന മെറീന ഇന്നലെ വെകുന്നേരം എട്ടു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നാട്ടിൽ ആലപ്പുഴ കണ്ണക്കര പള്ളി ഇടവകാംഗമായ മെറീന യുകെയിൽ എത്തിയിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. രണ്ട് പെൺകുട്ടികളുടെ മാതാവാണ്.
Next Story