- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌വംശജനായി ശ്രീലങ്കയിൽ ജനിച്ച് പതിനൊന്നാം വയസ്സിൽ ബ്രിട്ടനിൽ എത്തി; വിദേശ കറസ്പോണ്ടന്റ് ആയി ബി ബി സിയിൽ തുടങ്ങി ആറ് മണി വാർത്തയുടെ സ്റ്റാർ അവതരാകനായി; കാൻസർ പിടിപെട്ട് 67-ാം വയസ്സിൽ ജോർജ്ജ് അലഗായ വിട പറയുമ്പൊൾ
ലണ്ടൻ: ഗ്ലാമറും പ്രശസ്തിയും നിറഞ്ഞു നിൽക്കുന്ന ടി വി ലോകത്ത് തികച്ചും വ്യത്യസ്തനായിരുന്നു ബി ബി സിയുടെ വിദേശ കറസ്പോണ്ടന്റായി ജീവിതം ആരംഭിച്ച് വാർത്താ അവതാരകനായ ജോർജ്ജ് അലിഗായ. ഒരു യുദ്ധ മുഖത്താണെങ്കിലും ബി ബി സി സ്റ്റുഡിയോയ്ക്കുള്ളിലാണെങ്കിലും, ഒരിക്കലും മായാത്ത പുഞ്ചിരിയും, ശാന്തതയ്യാർന്ന മുഖവും അന്തസ്സുറ്റ വാർത്താവതരണ ശൈലിയും എന്നും ജനങ്ങളെ ആകർഷിച്ചിരുന്നു.
''എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ കണ്ടിരൂന്നതിനും അപ്പുറമുള്ള ജീവിതമാണ് എനിക്ക് കിട്ടിയത്. ഒരു ശ്രീലങ്കൻ കുട്ടിയായി ജനിച്ച ഞാനിപ്പോൾ ഇംഗ്ലീഷുകാരനായ ഒരു പുരുഷനാണ്. പലപ്പോഴും ഞാൻ സ്വയം പിച്ചി നോക്കും, ഒന്നും സ്വപ്നമല്ലെന്ന് ഉറപ്പു വരുത്താൻ.: 2021 ൽ അദ്ദേഹം പറഞ്ഞ ഈ വാക്കുകളിൽ തന്നെ ജോർജ്ജ് അലഗായ എന്ന മനുഷ്യന്റെ വ്യക്തിത്വവും സ്വത്വവും ജീവിതവും നിറഞ്ഞു നിൽക്കുന്നു.
ഇന്ന് 67 കാരനായ ജോർജ്ജ് അലിഗായ ബോവൽ കാൻസറിനോട് പൊരുതി ഈ ലോകം വിട്ടുപോകുമ്പോൾ ബാക്കി നിൽക്കുന്നത് കാൻസറിനോട് അതിധീരം പോരാടിയ ആ ജീവിതത്തിന്റെ ഓർമ്മകളാണ്. 2014-ൽ കാൻസർ സ്ഥിരീകരിക്കുമ്പോൾ തന്നെ അത് സ്റ്റേജ് 4 ൽ എത്തിയിരുന്നു. അത്തരമൊരു അസുഖം ബാധിച്ചതിൽ ദുഃഖമുണ്ടെങ്കിലും അത് തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു എന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
കാൻസർ പിടിപെട്ടിരുന്നില്ലെങ്കിൽ എന്ന് താൻ ആഗ്രഹിച്ചു പോയി എന്ന് പറഞ്ഞ അദ്ദേഹം ആ രോഗം ബാധിച്ചതുകാരണം തന്റെ ഭാര്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമായി എന്നും പറഞ്ഞു. നമ്മുടെ യാത്രയുടെ അന്ത്യം ഒരു പക്ഷെ പങ്കാളിക്കൊപ്പമായിരിക്കില്ല എന്ന് അവരോട് പറയുന്നത് ബന്ധത്തിന്റെ ആഴം വർദ്ധിപ്പിക്കുന്ന ഒന്നാണ് എന്നും അദ്ദേഹം പറഞ്ഞു.
സിയാറ ലിയോണി, ലൈബീരിയ, റുവാണ്ട എന്നിവിടങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളും, സൊമാലിയയിലെ ക്ഷാമവുമെല്ലാം അദ്ദേഹം റിപ്പോർട്ട് ചെയ്തത് ഇന്നും പലരുടെയും ഓർമ്മകളിൽ പുതുമ നഷ്ടപ്പെടാതെ നിൽക്കുന്നുണ്ട്. ഒരു വിദേശ കറസ്പോണ്ടന്റ് എന്ന നിലയിൽ താൻ ഒരുപാട് മനുഷ്യ ദുരന്തങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതെല്ലാം തന്നെ പഠിപ്പിച്ചത്, സംസ്‌കാരം എന്നത് മനുഷ്യ ചർമ്മത്തോളം മാത്രം ആഴമുള്ള ഒന്നാണെന്നുമാനെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു.
ബി ബി സി യുടെ ആദ്യ വികസ്വര രാജ്യ കറൻസ്പോണ്ടന്റ് ആയ ജോർജ്ജ് അലഗായ നെൽസൺ മണ്ഡേലയുടെ കാലത്ത് 1994 മുത 1998 വരെ ദക്ഷിണാഫ്രിക്കൻ കറൻസ്പോണ്ടന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. 1998 മുത ഒൻപത് മണി വാർത്തയുടെ സംഘത്തിൽ അവതാരകനായ അദ്ദേഹം 2003 മുതൽ ആറു മണി വാർത്തയിൽ സജീവമായിരുന്നു. 2007 മുതൽ വാർത്താ അവതാരകനായി. മാധ്യമ പ്രവർത്തന രംഗത്തെ സംഭാവനയെ മാനിച്ച് 2008 ൽ അദ്ദേഹത്തിന് ഒ ബി ഇ ലഭിച്ചിരുന്നു.
ബി ബി സി യിൽ താരമായി ജ്വലിച്ചു നിൽക്കുമ്പോഴും ഒരിക്കലും അദ്ദേഹം തന്റെ വ്യക്തിപരമായ രാഷ്ട്രീയ ചായ്വ് വ്യക്തമാക്കിയിട്ടില്ല എന്നതാണ് മറ്റ് ബി ബി സി താരങ്ങളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തന്റെ ജോലി വാർത്തകൾ വായിക്കുക എന്നതാണെന്നും, തന്റെ രാഷ്ട്രീയ കാഴ്‌ച്ചപ്പാടുകൾ ജനങ്ങൾ അറിയേണ്ട ആവശ്യമില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇരട്ട കുടിയേറ്റമാണ് തന്റെ ജീവിതം എന്നാണ് അല്കിയാഗ പറഞ്ഞിരുന്നത്. ശ്രീലങ്കയിൽ തമിഴ്‌വംശജനായി ജനിച്ച അദ്ദേഹം തന്റെ അഞ്ചാം വയസ്സിൽ ആയിരുന്നു സിവിൽ എഞ്ചിനീയർ ആയ പിതാവിനോടും കുടുംബത്തോടും ഒപ്പം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാനയിൽ എത്തുന്നത്. പിന്നീറ്റ് 11 വയസ്സുള്ളപ്പോഴായിരുന്നു യു കെയിലെക്ക് കുറിയേറിയത്.
തന്റെ ബാല്യകാലാനുഭവങ്ങളിലൂടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന, 2001 ൽ പ്രസിദ്ധീകരിച്ച ഏ പാസ്സേജ് ടു ആഫ്രിക്കയാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. അതിനു പിന്നാലെ 2006 ൽ എ ഹോം ടു ഹോ; ഫ്രൊം ഇമിഗ്രന്റ് ബോയ് ടു ഇംഗ്ലീഷ് മാൻ എന്ന ജീവചരിത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചു. അവസാനമായി 2019 ൽ തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ അഴിമതിയെ പരാമർശിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ആയ ദി ബേണിങ് ലാൻഡ് എന്ന ഗ്രന്ഥവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.