- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ്; മാധ്യമം, കേരള കൗമുദി, കലാ കൗമുദി തുടങ്ങിയ മാധ്യമങ്ങൾക്കു വേണ്ടി പ്രവർത്തിച്ച വ്യക്തി: അന്തരിച്ച സി ചോയിക്കുട്ടിക്ക് ആദരാഞ്ജലികൾ
കോഴിക്കോട്: മുതിർന്ന ഫോട്ടോ ജേർണലിസ്റ്റും നിരവധി മാധ്യമങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത സി ചോയിക്കുട്ടി (79) അന്തരിച്ചു. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും. കക്കോടി കൂടത്തും പൊയിലിന് സമീപം കയ്യൂന്നിമ്മൽ താഴം വീട്ടിൽ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
സംവിധായകനും കാമറാമാനുമായ എ.വിൻസന്റിന്റെ കോഴിക്കോട്ടെ ചിത്ര സ്റ്റുഡിയോയിലായിരുന്നു ചോയിക്കുട്ടിയുടെ തുടക്കം. മാധ്യമം കാലിക്കറ്റ് ടൈംസ്, കേരള കൗമുദി, കലാ കൗമുദി എന്നിവക്കായി പ്രവർത്തിച്ചു. കേരളം ചർച്ച ചെയ്ത നിരവധി സംഭവങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. കോഴിക്കോട് പൊലീസ് ലോക്കപ്പിൽ കുഞ്ഞീബിയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്ന വന്ന പടം വൻ കോളിളക്കമുണ്ടാക്കി. പിന്നോക്ക - ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ സൗജന്യമായി ഫോട്ടോഗ്രാഫി പഠിപ്പിച്ച് വരികയായിരുന്നു അവസാന കാലങ്ങളിൽ. അതിനിടയിലാണ് അന്ത്യം.