- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി.വി ഗംഗാധരൻ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ: പൊലിഞ്ഞത് ഒരു വടക്കൻ വീരഗാഥയടക്കം നിരവധി സിനിമകളുടെ നിർമ്മാതാവ്
പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി.വി ഗംഗാധരൻ അന്തരിച്ചു. 80 വയസ്സിലാണ് അദ്ദേഹത്തിന്റെ അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഒരു വടക്കൻ വീരഗാഥയടക്കം നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ സാംസ്കാരിക മേഖലകളിൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചിരുന്നു. 20 ഓളം സിനിമകൾ നിർമ്മിച്ചിരുന്നു.
Next Story