- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടിക്ക് വിടചൊല്ലി കുമളി
ഇടുക്കി: മക്കളും ബന്ധുക്കളും സമ്പത്തും ഉണ്ടായിരുന്നിട്ടും നോക്കാൻ ആരുമില്ലാതെ വാടക വീട്ടിൽ തനിച്ചാവുകയും ശാരീരിക വിഷമതകൾക്കൊടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത അന്നക്കുട്ടിക്ക് പിറന്ന നാട് യാത്രാമൊഴി നൽകി. കുമളി ബസ് സ്റ്റാൻഡിൽ ഒരുക്കിയ പൊതുദർശനത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നാട്ടുകാരടക്കം നിരവധി പേരാണ് എത്തിയത്. കൂടാതെ ഇടുക്കി ജില്ലാ കലക്ടർ ഷീബാ ജോർജ്, സബ് കലക്ടർ അരുൺ എസ്.നായർ, പൊലീസ്, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ അന്തിമോപചാരം അർപ്പിക്കാനെത്തി.
പൊതുദർശനത്തിന് ശേഷ കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിയിലായിരുന്നു സംസ്‌കാരം. രണ്ട് മക്കൾ ഉണ്ടായിട്ടും വാടക വീട്ടിൽ കഴിഞ്ഞ കുമളി അട്ടപ്പള്ളം മൈലയ്ക്കൽ അന്നക്കുട്ടി മാത്യു (76) ശനിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. വീണ് വലതു കൈ ഒടിഞ്ഞതോടെ ശാരീരിക അവസ്ഥ മോശമാവുക ആയിരുന്നു. വേണ്ടത്ര ഭക്ഷണമോ വെള്ളമോ ലഭിക്കാതായതോടെ ശാരീരിക അവസ്ഥയും മോശമായി. രോഗാവസ്ഥയിലായ അന്നക്കുട്ടിയെ പൊലീസും നാട്ടുകാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ 10നു മരിച്ചു.
ബാങ്ക് ഉദ്യോഗസ്ഥനായ മകൻ അടക്കം രണ്ട് മക്കളാണ് അന്നക്കുട്ടിക്ക് ഉള്ളത് സ്വത്ത് വിറ്റഅ പണം കൈക്കലാക്കിയതോടെ മക്കൾ ഇവരെ വാടക വീട്ടിൽ ഉപേക്ഷിച്ചു. അട്ടപ്പള്ളത്ത് വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടിയുടെ വലതുകൈക്ക് ഒടിവുണ്ടായിരുന്നു. വയർ വീർത്ത അവസ്ഥയിലുമായിരുന്നു. അഞ്ചു ദിവസം മുൻപാണ് ഇവർ തീർത്തും കിടപ്പിലായത്.
വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം ജയമോൾ മനോജ് പൊലീസ് ഇടപെടലിലൂടെ 2 മക്കളെയും വിളിച്ചുവരുത്തി അന്നക്കുട്ടിയുടെ ചികിത്സ ഉറപ്പാക്കാൻ ശ്രമം നടത്തി. പക്ഷേ, ഇവർ തയാറായില്ല. തുടർന്ന് കുമളി സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കുമളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
മക്കൾ കുടുംബമായി കുമളിയിലാണ് താമസം. മകന്റെ സംരക്ഷണയിലാണ് മുൻപ് കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ പിന്നീട് വാടകവീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. മക്കൾ മാസം തോറും നൽകിയിരുന്ന ചെറിയ തുകയായിരുന്നു ഏക വരുമാനം. അമ്മ ആശുപത്രിയിലായ വിവരം മകനെ അറിയിച്ചെങ്കിലും ആശുപത്രിയിലെത്തിയ മകൻ വളർത്തു നായയെ നോകകാൻ ആളില്ലെന്നു പറഞ്ഞ് ആശുപത്രിയിൽ നിന്നും പോയി. മണിക്കൂറുകൾക്ക് അകം ആ അമ്മ മരിക്കുകയും ചെയ്തു. അമ്മയും മക്കളും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീർക്കാൻ മുൻപ് പല ശ്രമങ്ങൾ നടന്നെങ്കിലും ആരും വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നും നാട്ടുകാർ പറയുന്നു.