- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരി അന്തരിച്ചു
കോഴിക്കോട്: കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രധാനിയായിരുന്ന ക. ഉണ്ണീരി കക്കോടിയിൽ അന്തരിച്ചു. നൂറാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ അന്ത്യം. പ്രായാധിക്യമായ അവശതകളെ തുടർന്നു വീട്ടിൽ വിശ്രമ ജീവിതത്തിലിരിക്കെ ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ രഹസ്യ വിവരങ്ങൾ കൈമാറുന്ന ചുമതലക്കാരിൽ ഒരാളായിരുന്നു ഉണ്ണീരി.
1934 ൽ കോഴിക്കോട്ട് എത്തിയ ഗാന്ധിയെ നേരിട്ടു കണ്ടത് ഉണ്ണീരിയുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമായിരുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ മാനാഞ്ചിറ മൈതാനിയിൽ വച്ചു നടന്ന ആഘോഷത്തിൽ ഉണ്ണീരിയും കക്കോടിയിൽനിന്നു നടന്നെത്തി പങ്കെടുത്തിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടക്കും.
ഭാര്യ: പരേതയായ ജാനു. മക്കൾ: പ്രേമലത, പുഷ്പലത, ഹേമലത, സ്‌നേഹലത, റീന, വിനോദ് കുമാർ (ഗവ. മെഡിക്കൽ കോളജ് ആശുപത്രി ) ബിന്ദു. മരുമക്കൾ: രവീന്ദ്രൻ, അശോകൻ, കൃഷ്ണൻ, എ.കെ ബാബു, മോഹൻ രാജ് , സ്മൃതി, മനോജ്.