- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവി എൻ.കെ.ദേശം അന്തരിച്ചു
കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അടക്കം നിരവധി അവാർഡുകൾ; അന്തരിച്ച കവി എൻ.കെ. ദേശത്തിന് കേരളത്തിന്റെ അന്ത്യാഞ്ജലി:സംസ്‌ക്കാരം ഇന്ന് സ്വവസതിയിൽ
ആലുവ: കവി എൻ.കെ ദേശം അന്തരിച്ചു. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 87 വയസ്സായിരുന്നു. എൻ. കുട്ടിക്കൃഷ്ണപിള്ള എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എൽഐസി റിട്ട. ഉദ്യോഗസ്ഥനാണ്. സംസ്‌കാരം ഇന്നു 3ന് അങ്കമാലി കോതകുളങ്ങരയിലെ വസതിയിൽ നടക്കും.
കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അന്തിമലരി, കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നക്ഷരാളി, എലിമീശ, മഴത്തുള്ളികൾ, മുദ്ര, ഗീതാഞ്ജലി (വിവർത്തനം), ദേശികം (സമ്പൂർണ കവിതാ സമാഹാരം) എന്നിവയാണു കൃതികൾ.
2009ൽ കവിതയ്ക്കു കേരള സാഹിത്യ അക്കാദമി അവാർഡും 2016ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. ആലുവ ദേശം പടിഞ്ഞാറേ വളപ്പിൽ പരേതരായ നാരായണപിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടിപ്പിള്ളയുടെയും മകനായി 1936 ഒക്ടോബർ 31നു ജനിച്ചു.
ഭാര്യ: കോതകുളങ്ങര അമ്പാട്ട് സരോവരം വീട്ടിൽ ആർ. ലീലാവതി. മക്കൾ: കെ. ബിജു (സിവിൽ സപ്ലൈസ്, എറണാകുളം), കെ. ബാലു (മുൻസിഫ് കോടതി, എറണാകുളം), അപർണ കെ.പിള്ള. മരുമക്കൾ: ജി.പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാലയം, ചെങ്ങമനാട്), ബാബു (ദുബായ്).