- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭവാനി ചെല്ലപ്പന് ജന്മനാടിന്റെ യാത്രാമൊഴി
കോട്ടയം: പ്രമുഖ നർത്തകിയും നൃത്ത അദ്ധ്യാപികയുമായ ഭവാനി ചെല്ലപ്പൻ (98)അന്തരിച്ചു. കോട്ടയം കുമാരനല്ലൂരിലുള്ള മകന്റെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച നടക്കും. ഭർത്താവ്: പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പൻ.
അനേകം ശിഷരുള്ള നർത്തകിയായിരുന്നു ഭവാനി ചെല്ലപ്പൻ. ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്. 1952ൽ ആരംഭിച്ച 'ഭാരതീയ നൃത്ത കലാലയത്തിൽ' സിനിമ, സീരിയൽ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങിയത്.
ഇന്നും ഇവിടെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും സ്‌പെഷൽ ക്ലാസുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ശിഷ്യനാണ് മറ്റു ക്ലാസുകൾ നയിക്കുന്നത്. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങൾക്കു തിരുവിതാംകൂർ മഹാരാജാവിൽനിന്നടക്കം ബഹുമതികളും ലഭിച്ചിട്ടുണ്ട്.