മണർകാട്: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരി ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ അന്തരിച്ചു. 66 വയസ്സായിരുന്നുയ ഭൗതികശരീരം വ്യാഴാഴ്ച നാലിന് തിരുവഞ്ചൂരിലെ ചിരവത്തറ വീട്ടിലെത്തിക്കും. സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 11-ന് വീട്ടിലെ പ്രാർത്ഥനയ്ക്കുശേഷം മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ.

1987 സെപ്റ്റംബർ 17-ന് വൈദികപട്ടം സ്വീകരിച്ച ഫാ. ആൻഡ്രൂസ് ചിരവത്തറ അന്ത്യോഖ്യ പാത്രിയാർക്കീസ് മോർ ഇഗ്‌നാത്തിയോസ് സഖാ പ്രഥമൻ ബാവായുടെ കല്പനപ്രകാരം 2011-ലാണ് കോർ എപ്പിസ്‌കോപ്പയായി ഉയർത്തപ്പെട്ടത്. തിരുവനന്തപുരം സെയ്ന്റ് പീറ്റേഴ്‌സ് പള്ളി, ചീന്തലാർ സെയ്ന്റ് മേരീസ് പള്ളി, പുതുപ്പള്ളി സെയ്ന്റ് ജോർജ് യാക്കോബായ പള്ളി, പേരൂർ സെയ്ന്റ് ഇഗ്‌നാത്തിയോസ് പള്ളി, കുറിച്ചി സെയ്ന്റ് മേരീസ് പള്ളി, വടവാതൂർ മോർ അപ്രേം പള്ളി, ഈസ്റ്റ് പാമ്പാടി സെയ്ന്റ് മേരീസ് പള്ളി, തിരുവഞ്ചൂർ സെയ്ന്റ് മേരീസ്, നീലിമംഗലം സെയ്ന്റ് മേരീസ് പള്ളി എന്നിവിടങ്ങളിൽ വികാരിയായിരുന്നു.

മാങ്ങാനം സെയ്ന്റ് മേരീസ്, കോട്ടയം സെയ്ന്റ് ജോസഫ് കത്തീഡ്രൽ, കുമളി സെയ്ന്റ് മേരീസ്, മീനടം സെയ്ന്റ് ജോർജ്, അരീപ്പറമ്പ് സെയ്ന്റ് മേരീസ്, മീനടം സെയ്ന്റ് മേരീസ് ബേത്ലഹേം പള്ളി, ഉള്ളായം സെയ്ന്റ് ജോർജ്, മീനടം സെയ്ന്റ് ജോൺസ്, തിരുവാർപ്പ്, മർത്തശ്മൂനി എന്നീ പള്ളികളിൽ സഹവികാരിയായും പ്രവർത്തിച്ചു. മണർകാട് സെയ്ന്റ് മേരീസ് കോളേജ്, ഹോസ്പിറ്റൽ, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ഐ.ടി.സി. എന്നിവയുടെ മാനേജരായിരുന്നു.

ഭാര്യ: തിരുവഞ്ചൂർ കാക്കനാട് സാലമ്മ ആൻഡ്രൂസ്. മക്കൾ: നിതിൻ ഈപ്പൻ ആൻഡ്രൂസ് (സോഫ്റ്റ്‌വേർ എൻജിനീയർ, യു.എസ്.എ.), ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് (മണർകാട് സെയ്ന്റ് മേരീസ് കത്തീഡ്രൽ ട്രസ്റ്റി, സെയ്ന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ്, പാത്താമുട്ടം). മരുമക്കൾ: ജാക്‌സിൻ സാറാ ജേക്കബ്, മുക്കാലിത്തറയിൽ തിരുവഞ്ചൂർ (യു.എസ്.എ.), എസ്സാ മറിയം ജോസഫ് വേങ്കടത്ത് തിരുവഞ്ചൂർ (സെയ്ന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ്, പാത്താമുട്ടം).