- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം
ലണ്ടൻ: യുകെയിലെ ചിചെസ്റ്ററിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിക്ക് അപ്രതീക്ഷിത വിയോഗം. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാൻ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല.
തുടർന്ന് മകൾ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയിൽ ജോണിയെ കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി സംവിധാനങ്ങൾ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ജോണിയുടെ ഭാര്യ റെജി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോൾ 20-ാം വയസിൽ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകൾ അമ്മു.
2023 ഏപ്രിലിലാണ് നഴ്സായിരുന്ന റെജിയുടെ മരണം സംഭവിച്ചത്. ചിചെസ്റ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിലെ ബാൻഡ് 7 നഴ്സായിരുന്നു റെജി. 2022 മേയിൽ യുകെയിലെ ഹോസ്പിറ്റലിൽ വച്ച് ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം തേടിയിരുന്നു. തുടർ പരിശോധനയിലാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്. യുകെയിൽ എത്തുന്നതിന് മുൻപ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സായിരുന്നു.
അമ്മയുടെ മരണത്തിന്റെ വേദനയിൽ നിന്നും കരകയറും മുന്നേയാണ് അമ്മുവിനെ തേടി പിതാവിന്റെ വിയോഗവും എത്തിയത്. ചിചെസ്റ്റർ മലയാളികളടക്കം സാന്ത്വനവുമായി അമ്മുവിനൊപ്പം ഉണ്ടെങ്കിലും അപ്രതീക്ഷിതമായ നഷ്ടങ്ങളുടെ വേദനയിൽ തകർന്നിരിക്കുകയാണ് മകൾ.