- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേംബ്രിഡ്ജിൽ ക്യാൻസർ തട്ടിയെടുത്ത നിഷ മടങ്ങുന്നത് ആഗ്രഹങ്ങൾ സാധ്യമാക്കി
ലണ്ടൻ: സ്വിൻഡനിലെ ഷെറിൻ ഡോണിയുടെ മരണവാർത്തയ്ക്ക് പിന്നാലെ യുകെ മലയാളികളെ തേടി മറ്റൊരു മരണവാർത്ത കൂടി എത്തിയിരിക്കുകയാണ്. പീറ്റർബറോയിൽ നിന്നാണ് മരണവാർത്ത പുറത്ത് വരുന്നത്. നാല്പത്തി നാല് വയസുകാരിയായ നിഷ എബ്രാമിനെയാണ് വിധി തട്ടിയെടുത്തത്. കുറച്ച് നാളുകളായി കാൻസർ രോഗം മൂലം ചികിത്സയിൽ കഴിയുകയായിരുന്ന നിഷ തന്റെ ആഗ്രഹങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മരണത്തിലേക്ക് മടങ്ങിയിരിക്കുന്നത്.
ഏക മകളായ പന്ത്രണ്ട് വയസുകാരിയുടെ ആദ്യ കുർബാന ചടങ്ങ് ആശുപത്രിയിൽ വച്ച് നടത്തിയത് കണ്ട ശേഷമാണ് നിഷ മടങ്ങിയത്.രോഗം മൂർച്ഛിച്ചതോടെ നിഷയുടെ അന്ത്യ കുർബാന നല്കാനായി തീരുമാനിക്കുകയും ഓൾ സെയ്ന്റ്‌സ് മർത്തോമ ചർച്ച് പീറ്റർബറോ വികാരി തോമസ് ജോർ്ജ്ജ് ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ആ സമയത്ത് തന്റെ ആഗ്രഹം പറയുകയും മകളുടെ ആദ്യ കുർബാന ആശുപത്രിയിൽ നടത്താൻ വൈദികൻ തയാറാവുകയും ആയിരുന്നു.
പൂണെ സ്വദേശിയായ നിഷ കഴിഞ്ഞ പതിനഞ്ച് വർഷത്തിലധികമായി കേംബ്രിഡ്ജിൽ താമസമാക്കിയിരിക്കുകയായിരുന്നു. നഴ്സായി ജോലി നോക്കിയിരുന്ന നിഷയുടെ ഭർത്താവ് ഫിലിംപ് എബ്രഹാം ബോംബേയിൽ താമസമാക്കിയ ആളാണ്. ഫിലിപ്പും ആശുപത്രിയിൽ അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ജോലി നോക്കി വരുകയായിരുന്നു.
2021 ൽ നിഷയ്ക്ക ബ്രസ്റ്റ് ക്യാൻസർ കണ്ടെത്തുകയും ചികിത്സയിലൂടെ രോഗം ഭേദപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആറ് മാസമായി രോഗം വീണ്ടും നിഷയെ കീഴടക്കുകയായിരുന്നു. ബ്രസ്റ്റ് ക്യാൻസറിന് പുറമേ രോഗം ലിവറിലേക്ക് പടർന്നതായി കണ്ടെത്തുകയായിരുന്നു. രോഗം നിഷയെ കീഴടക്കിയതോടെ നാട്ടിൽ നിന്നും മാതാപിതാക്കൾ ഒപ്പമെത്തുകയായിരുന്നു.
കാലിഫോർണിയയിൽ താമസമാക്കിയ നിഷയുടെ സഹോദരിയും കുടുംബവും യുകെയിൽ എത്തിച്ചേർന്നിട്ടുണ്ട്. നിഷയുടെ സഹോദരനും കുടുംബവും ദുബൈയിൽ നിന്നും രോഗമറിഞ്ഞ് കേംബ്രിഡ്ജിൽ തന്നെ ജോലിക്കായി എത്തി അടുത്ത് തന്നെ താമസമാക്കിയിരുന്നു. അതുകൊണ്ട് തന്നെ നിഷയുടെ സംസ്‌കാരം യുകെയിൽ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓൾ സെയ്ന്റ്‌സ് എംടിസി പീറ്റർബറോ സഭാംഗമായിരുന്നു നിഷയും കുടുംബവും.
ഇന്നലെയാണ് സ്വിൻഡനിലെ പർട്രണിൽ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിൻ ഡോണിയുടെ മരണ വാർത്ത പുറത്ത് വന്നത്. 39 വയസായിരുന്നു ഷെറിന്റെ പ്രായം. രണ്ട് വർഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിൻ കഴിഞ്ഞ ആറ് മാസമായി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയാണ് മരണം വിളിച്ചത്.