- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാന്ദ്നി ബാറിലൂടെ വരവറിയിച്ചു; സ്വതന്ത്രഛായാഗ്രാഹകനായത് സെക്കന്റ് ഷോയിലുടെ; മലയാള ശ്രദ്ധേയനായ ഛായഗ്രാഹകൻ പപ്പു അന്തരിച്ചു; അന്ത്യം അമിലോയിഡോസിസ് എന്ന രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ
കൊച്ചി: ഛായാഗ്രാഹകൻ പപ്പു (സുധീഷ് പപ്പു, 44) അന്തരിച്ചു. കുറച്ച് നാളുകളായി അമിലോയിഡോസിസ് എന്ന അപൂർവ്വ രോഗത്ത തുടർന്ന് ചികിത്സയിലായിരുന്നു.
എറണാകുളം തൃപ്പൂണിത്തുറയിലാണ് പപ്പുവിനിന്റെ ജനനം. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത 'ചാന്ദ്നി ബാർ' എന്ന ബോളിവുഡ് ചിത്രത്തിൽ അസിസ്റ്റന്റ് ഛായാഗ്രാഹകനായാണ് തുടക്കം. പിന്നീട് ടി.കെ രാജീവ് കുമാറിന്റെ ശേഷം അനുരാഗ് കശ്യപിന്റെ 'ദേവ് ഡി' തുടങ്ങിയ ചിത്രങ്ങളിലും സഹായിയായി പ്രവർത്തിച്ചു.
സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ 'അന്നയും റസൂലും', 'കമ്മട്ടിപ്പാടം', 'തുറമുഖം' എന്നീ ചിത്രങ്ങളിൽ സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകനായി പ്രവർത്തിച്ചു.
ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ 'സെക്കൻഡ് ഷോ'യിലൂടെ അദ്ദേഹം സ്വതന്ത്ര ഛായാഗ്രഹകനായി. പിന്നീട് 'ഡി കമ്പനി', 'റോസ് ഗിറ്റാറിനാൽ', 'മൈ ഫാൻ രാമു', ' ഞാൻ സ്റ്റീവ് ലോപ്പസ്', 'കൂതറ', 'അയാൾ ശശി', 'ആനയെ പൊക്കിയ പാപ്പാൻ', 'ഈട', 'ഓട്ടം'എന്നീ സിനിമകളുടെ ഛായാഗ്രഹകനായി പ്രവർത്തിച്ചു.
മജു സംവിധാനം ചെയ്ത ഈ വർഷം റിലീസ് ചെയ്ത 'അപ്പൻ' ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ പപ്പുവിനു സുഖമില്ലാതായതിനെ തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമ പൂർത്തിയാക്കിയത്.