- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളജ് അധികൃതരെ വായ്പാ തട്ടിപ്പിന് അറസ്റ്റ് ചെയ്തു; തുടർ പഠനത്തിന് വായ്പ ലഭിച്ചില്ല; നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി; ഇതര സംസ്ഥാന നഴ്സിങ് പഠന വായ്പാ തട്ടിപ്പിന് ഇരയായി വിദ്യാർത്ഥിനി
പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ ശരിയാകാതെ വന്നതിനെ തുടർന്ന് ബംഗളൂരുവിലെ നഴ്സിങ് പഠനം മുടങ്ങിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കോന്നി എലിയറയ്ക്കൽ അനന്തുഭവനിൽ ഹരി-രാജലക്ഷ്മി ദമ്പതികളുടെ ഇളയ മകൾ അതുല്യ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടിന് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ തുല്യയെ സഹോദരങ്ങൾ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.30ന് മരിച്ചു.
കഴിഞ്ഞ വർഷം ബംഗളൂരു ദേവാമൃത ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്താൽ നഴ്സിങ് അഡ്‌മിഷൻ നേടിയതായിരുന്നു അതുല്യ. ഈ ട്രസ്റ്റുകൾ വഴി അഡ്‌മിഷൻ എടുത്തവർ വഞ്ചിക്കപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ അടുത്തിടെ ട്രസ്റ്റ് അധികൃതരെ വായ്പാ തട്ടിപ്പിന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികളും അതിന്റെ ദുരനുഭവം നേരിടേണ്ടി വന്നു. ഫീസ് അടയ്ക്കാൻ പറ്റാതെ പഠനം മുടങ്ങിയെങ്കിലും ബന്ധുക്കളുടെ സഹായത്തോടെ അതുല്യ നേരിട്ട് കോളജിൽ പതിനായിരം രൂപ അടച്ച് പഠനം തുടർന്നിരുന്നു.
എന്നിട്ടും ഫീസ് കുടിശിക ഉണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചതിനാൽ അതുല്യ നാട്ടിൽ എത്തി വിദ്യാഭ്യാസ വായ്പകൾക്കായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ പഠനം മുടങ്ങുമെന്ന മനോവിഷമത്തിലായിരുന്നു. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: അനു, ശ്രീലക്ഷ്മി.