- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തിടെ കെയർ വിസയിൽ യുകെയിലെത്തിയ കുടുംബത്തിൽ ദാരുണാന്ത്യം; പ്രാർത്ഥനകൾ വിഫലമാക്കി പോയത് ലെസ്റ്ററിലെ രമേശൻ രവീന്ദ്രൻ പിള്ള; ഭാര്യ ശ്രീലക്ഷ്മിയേയും ആറു വയസുകാരൻ മകനെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ സുഹൃത്തുക്കൾ
ലണ്ടൻ: കെയറർ വിസയിൽ യുകെയിലെത്തി ജീവിതം പച്ചപിടിപ്പിക്കാനുള്ള ശ്രമത്തിനിടെ മരണത്തിന് കീഴടങ്ങി ലെസ്റ്റർ മലയാളി. നാട്ടിൽ കൊല്ലം അഞ്ചൽ സ്വദേശിയായ രമേശൻ രവീന്ദ്രൻ പിള്ള (44) ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ സജീവാംഗമായിരുന്നു പരേതനും കുടുംബവും. ഭാര്യ ശ്രീലക്ഷ്മി ലക്ഷ്മി സായിയും ഏക മകനായ ആറു വയസുകാരൻ ദേവ തീർത്ഥനും ഒപ്പമായിരുന്നു ലെസ്റ്ററിൽ താമസിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു രമേശൻ. രണ്ടരവർഷം മുമ്പ് 2021 ജൂലായിലാണ് രമേശൻ യുകെയിൽ എത്തിയത്. തുടർന്നാണ് ഭാര്യ ശ്രീലക്ഷ്മിയും കെയറർ വിസയിൽ എത്തിയത്. പിന്നീട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള അത്യധ്വാനത്തിനിടെയാണ് കാൻസർ രോഗം രമേശനെ പിടികൂടുന്നത്. തുടർന്ന് ചികിത്സ നടന്നു വരവേയാണ് മരണവും സംഭവിച്ചത്.
കൊല്ലം അഞ്ചലിലെ എഴിയം സ്വദേശികളായ രവീന്ദ്രൻ പിള്ളയുടെയും സരോനി അമ്മയുടെയും മകനാണ്. റെജി ആർ, രാജേഷ് ആർ എന്നിവർ സഹോദരങ്ങളാണ്.
രമേശന്റെ വിയോഗത്തിൽ ലെസ്റ്റർ കേരള കമ്യൂണിറ്റി അനുശോചനവും ആദരാഞ്ജലികളും അർപ്പിച്ചു