തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് ഫെബ്രുവരി 12നായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ന്യൂമോണിയ ഭേദമായതോടെ കോൺഗ്രസ് പാർട്ടി കൂടി ഇടപെട്ടു കൊണ്ടാണ് ഉമ്മൻ ചാണ്ടിയെ ബംഗളുരുവിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ മാറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ചാർട്ടേഡ് വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ബംഗളുരു യാത്ര. അതിന് സമാനമായി അഞ്ചു മാസത്തിന് ശേഷം മറ്റൊരു ചാർട്ടേർഡ് എയർ ആംബുലൻസിൽ കേരളത്തിലേക്കുള്ള മടക്കം. അതുപക്ഷേ അന്ത്യയാത്രയായി.

ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്ന് മാറ്റിയത്. ബംഗ്ലൂരുവിലേക്ക് നിംസിൽ നിന്ന് ഇറങ്ങുമ്പോൾ കൊണ്ടു പോകാൻ തയ്യാറായി ആംബുലൻസും ഉണ്ടായിരുന്നു. എന്നാൽ തനിക്ക് കാറിൽ പോകണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ആംബുലൻസിൽ യാത്ര ചെയ്യേണ്ട ആരോഗ്യ പ്രശ്‌നമില്ലെന്നും പറഞ്ഞു. അങ്ങനെ തിരുവനന്തപുരം വിമാനത്താളത്തിലേക്കുള്ള അവസാന യാത്ര ഇന്നോവയിലായി. നിംസ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടി ഉമ്മൻ ചാണ്ടി പുറത്തേക്കു വന്നപ്പോൾ ചുറ്റും നിന്നവരെ കൈ ഉയർത്തി അഭിവാദ്യം ചെയ്തിരുന്നു. മാധ്യമപ്രവർത്തകരോടായി സംസാരിച്ചെങ്കിലും അത് വ്യക്തമായില്ല.

ഇന്നോവാ കാറിൽ കുടുംബത്തോടൊപ്പമാണ് ഉമ്മൻ ചാണ്ടി നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ നിന്നും വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ നിരവധി കോൺഗ്രസ് പ്രവർത്തകരും കാത്തിരിപ്പുണ്ടായിരുന്നു. അവരെയെല്ലാം കൈവീശി കാട്ടി ഉമ്മൻ ചാണ്ടി കേരളത്തിൽ നിന്നും യാത്രയായി. ആംബുലൻസ് വേണ്ടെന്നും ഇന്നോവയിൽ യാത്ര ചെയ്യണമെന്നും ആവശ്യപ്പെട്ടത് ഉമ്മൻ ചാണ്ടിയാണ്. അതിനെ അവിടെയുണ്ടായിരുന്ന ആരും എതിർത്തില്ല. അങ്ങനെ കേരളത്തിലെ അവസാന റോഡ് യാത്ര കാറിലായി. പക്ഷേ തിരിച്ച് കാറിൽ ബംഗ്ലൂരുവിൽ നിന്ന് മടങ്ങാൻ വിധി അനുവദിച്ചില്ല. അങ്ങനെ ആംബുലൻസിൽ യാത്ര. അവിടെ നിന്ന് എയർ ആംബുലൻസിൽ ചേതനയറ്റ ശരീരം കേരളത്തിലേക്കും.

ഉമ്മൻ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പാർട്ടി ഇടപെട്ട് ബെംഗളൂരുവിലേക്ക് മാറ്റിയത്. ചികിത്സയുടെ മുഴുവൻ ചെലവും എഐസിസി തന്നെ വഹിക്കാനും തീരുമാനിച്ചു. ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയിൽ എഐസിസി അധ്യക്ഷന്റെ നിർദ്ദേശപ്രകാരം ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എല്ലാം ഏകോപിപ്പിച്ചു. ബംഗ്ലൂരുവിൽ നേരിട്ടെത്തി രാഹുൽ ഗാന്ധി രോഗ വിവരം തിരക്കി. നിംസിൽ നിന്നും ബംഗ്ലൂരുവിലേക്ക് ഉമ്മൻ ചാണ്ടിയെ മാറ്റുമ്പോൾ പുതുപ്പള്ളിയിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാൻ വന്നിരുന്നു. അവരോടെല്ലാം സൗമ്യമായി കൈകാട്ടി കാട്ടിയാത്ര. തിരിച്ചു വരവിൽ ബംഗ്ലൂരുവിൽ നിന്നുള്ള യാത്ര ആംബുലൻസിലും.

കേരളത്തിന് ഒരു സാധാരണ നേതാവിനെയല്ല നഷ്ടമായത്. ആർക്കും എപ്പോൾ വേണമെങ്കിലും ഏതു കാര്യത്തിനും സമീപിക്കാവുന്ന ഒരാളെയാണ്. അസാധ്യമായതിനെപ്പോലും സാധ്യമാക്കാനുള്ള വൈഭവം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ മരണം. തനിക്ക് ഉമ്മൻ ചാണ്ടി സഹപ്രവർത്തകൻ മാത്രമല്ല. സഹോദരൻ കൂടിയാണ്. എന്റെ വിവഹക്കാര്യം പോലും ആദ്യം സംസാരിച്ചത് ഉമ്മൻ ചാണ്ടിയോടാണ്. തന്റെ പൊതുജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മൻ ചാണ്ടിയാണെന്നും ആന്റണി പ്രതികരിച്ചു.

ഇന്ന് പുലർച്ചെ 4.25 ന് ബംഗലുരുവിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു. അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. തൊണ്ടയിൽ ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ബെം?ഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ?പുതുപ്പള്ളി സെന്റ്‌ജോർജ്ജ് വലിയ പള്ളിയിലാണ് സംസ്‌ക്കാരം.

കേരളരാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം പുതുപ്പള്ളിയിൽ മത്സരിച്ച് ഒരിക്കൽ പോലും പരാജയം അറിഞ്ഞിട്ടില്ല. 53 വർഷം പുതുപ്പള്ളിയിൽ എംഎൽഎ ആയിരുന്നു അദ്ദേഹം 1970 മുതൽ 12 തവണയാണ് ഇവിടെ നിന്നും മത്സരിച്ച് ജയിച്ചത്. 1943 ഒക്‌പേടാബർ 31നായിരുന്നു ജനനം. കെഎസ് യുവിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം കോൺഗ്രസിന്റെ വർക്കിങ് കമ്മറ്റിയംഗം, ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചയാളാണ്.

ബംഗലുരുവിലും പൊതു സർശനത്തിന് വെച്ചു. കർണാടക മുൻ മന്ത്രി ടി. ജോണിന്റെ വീട്ടിലായിരുന്നു പൊതുദർശനം. കേരത്തി?ന്റെ മുഖ്യമന്ത്രി സ്ഥാനവും പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. തൊഴിൽമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.