- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനക്കൂട്ടത്തിന്റെ സ്‌നേഹത്തിൽ അലിഞ്ഞ് പ്രിയനേതാവ് യാത്രയാകുന്നു; കണ്ണേ.. കരളേ കുഞ്ഞൂഞ്ഞേ.. എന്നു നെഞ്ചുപൊട്ടി വിളിച്ചു പുതുപ്പള്ളിക്കാർ; ജനിച്ചു വളർന്ന തറവാട്ടു വീട്ടിലേക്ക് മൃതദേഹം എത്തിപ്പോൾ എങ്ങും കണ്ണു നിറയുന്ന കാഴ്ച്ചകൾ; ആയിരങ്ങൾ ഒരു നോക്കു കാണാൻ കാത്തു നിൽക്കുന്നു; ഉമ്മൻ ചാണ്ടിക്ക് അന്ത്യചുംബനം നൽകാൻ ഒരുങ്ങി കുടുംബാംഗങ്ങളും
പുതുപ്പള്ളി: എന്നും ആൾക്കൂട്ടത്തിന്റെ നേതാവായ ഉമ്മൻ ചാണ്ടിക്ക് ജന്മനാടും യാത്രമൊഴി നൽകുന്നു. അരനൂറ്റാണ്ടായി തന്റെ തട്ടകമായ പുതുപ്പള്ളിയുടെ മണ്ണിൽചേരാൻ ഒരുങ്ങുകയാണ് അദ്ദേഹം. ജനക്കൂട്ടത്തിന്റെ സ്‌നേഹത്തിൽ അലിഞ്ഞ് പ്രിയനേതാവ് യാത്രയാകുമ്പോൾ എങ്ങും നിറഞ്ഞ കണ്ണുകൾ മാത്രം. തൊണ്ടയിറടി കൊണ്ട് കണ്ണേ.. കരളേ കുഞ്ഞൂഞ്ഞേ.. മുദ്രാവാക്യങ്ങൾ മുഴങ്ങുകയാണ്.
തിരുനക്കരയിൽ നിന്നും പുതുപ്പള്‌ലിയിലേക്കുള്ള യാത്രയും വികാരനിർഭരമായിരുന്നു. ണമുറിയാത്ത ജനപ്രവാഹം ആൾക്കടലായി മാറിയ വഴികളിലൂടെ നാടിന്റെ സ്‌നേഹവായ്പുകൾക്ക് നടുവിലൂടെയാണ് മുൻ മുഖ്യമന്ത്രിയുടെ അന്ത്യയാത്ര. പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിൽ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം എത്തിച്ചിട്ടുണ്ട്. ഇവിടെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സമയമാണ് ഇപ്പോൾ.
നിശ്ചയിച്ച സംസ്‌കാര ചടങ്ങുകൾക്ക് കേവലം മൂന്ന് മണിക്കൂർ ബാക്കിയിരിക്കേയും നാടിന്റെ നായകനായ കുഞ്ഞൂഞ്ഞിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയോസ് കോറസ് ആണ് പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നത്. തറവാട്ട് വീട്ടിൽ പ്രാർത്ഥനകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അൽപ്പ സമയത്തിന് ശേഷം പുതിയ വീട്ടിലും പ്രാർത്ഥനകൽ ഉണടാകും. ഇവിടെ നിന്നാകും പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര. 7.30ക്കാണ് പള്ളിയിൽ സംസ്‌കാരപ്രാർത്ഥനകൾ നിശ്ചയിച്ചിരിക്കുന്നത്. ഈ സമയം വൈകാനാണ് സാധ്യത.
രാത്രി വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ല കലക്ടർ അനുമതി നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതരും അറിയിച്ചു.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.
സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വൈകാതെ പുതുപ്പള്ളിയിലെത്തിച്ചേരും. കർദിനാൾ മാർ ആലഞ്ചേരിയും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് യാത്ര തിരുനക്കരയിൽ എത്തിയത്.
രാഹുൽ ഗാന്ധി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള,സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ,കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ എത്തുന്നതിനാൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.