കൊച്ചി: ഗായിക അമൃത സുരേഷിനെ പോലെ തന്നെയാണ് അവരുടെ കുടുംബവും പ്രേക്ഷകർക്ക് പ്രിയങ്കരർ ആയിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ അമൃത എത്തിയപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ് അമൃതയുടെ അച്ഛനെയും അമ്മയെയും. അക്കാലത്ത് അമൃതയുടെ കുടുംബത്തെ കുറിച്ചൊക്കെ പരിപാടിയിൽ കാണിച്ചിരുന്നു. മകളുടെ സംഗീത സ്‌നേഹത്തെ ആവോളം പ്രശംസിച്ച പിതാവായിരുന്നു പി ആർ സുരേഷ്. മക്കളെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ വിട്ട പിതാവിന് എന്നും സ്‌നേഹം സംഗീതത്തോട് ആയിരുന്നു.

പിന്നീട് സഹോദരി അഭിനയരംഗത്തേക്കും, പിന്നണി ഗാനരംഗത്തേക്കും അമൃതയ്ക്ക് ഒപ്പം എത്തിയപ്പോൾ, ഓടക്കുഴൽ വിദ്വാനായ സുരേഷ് മക്കൾക്ക് ഒപ്പം നിഴലായി ഉണ്ടായിരുന്നു. ഇന്ന് അദ്ദേഹം ഓർമായാകുമ്പോൾ സുരേഷിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകുകയാണ്. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികളായിരുന്നും സുരേഷും ലൈലയും. സംഗീതം തന്നെയായിരുന്നു ഇവരെ ഒരുമിപ്പിച്ചതുംയ

അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് ഒരിക്കൽ ജെബി ജങ്ഷനിൽ പങ്കെടുക്കവേ അമൃത പറഞ്ഞിരുന്നു. ഞാൻ ഒരു ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള ആളാണ്. മുരളി ഗാനം കേട്ടിട്ടാണോ സുരേഷിലേക്ക് പോയത് എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതേ എന്ന മറുപടിയാണ് ലൈല നൽകിയത്. ഞങ്ങളുടെ ചർച്ചിൽ ഒരു കൊയർ ഉണ്ടായിരുന്നു. അപ്പോൾ ഒരിക്കൽ കലാഭവനിൽ നിന്നും ഒരു പ്രോഗ്രാം ഉണ്ടായി. അങ്ങനെ വന്നു കണ്ടു ഇഷ്ടപ്പെട്ടതാണ്. സാഹസികമായ ഒളിച്ചോട്ടം ആയിരുന്നു എന്നാണ് അമൃത പറയുന്നത്. എന്നാൽ അങ്ങനെ അല്ല എന്നാണ് സുരേഷ് പറയുന്നത്. ലൈലക്ക് കല്യാണ ആലോചന വരുന്നു എന്ന് കേട്ടപ്പോൾ പോയി രെജിസ്റ്റർ ചെയ്‌തേയാണെന്ന് സുരേഷ്.

ബന്ധത്തെക്കുറിച്ച് ലൈലയുടെ വീട്ടിൽ അറിയില്ലായിരുന്നു, എന്റെ വീട്ടിൽ ചെറുതായി അറിയാം- സുരേഷ് പറയുന്നു. അവരുടെ വീട്ടിൽ അറിയാൻ തുടങ്ങിയപ്പോളേക്കും തട്ടിക്കൊണ്ട് വരേണ്ടി വന്നു. അന്ന് നല്ല ഉഴപ്പിൽ നടക്കുന്ന സമയം ആയിരുന്നു. തട്ടിക്കൊണ്ട് വരുന്ന വഴിക്ക് ഈ ചാർജ് ചെയ്യുന്ന സഥലങ്ങൾ ഉണ്ട്, പറഞ്ഞാൽ മനസിലാകും എന്ന് കരുതുന്നു. അങ്ങനെ ചാർജ് ചെയ്ത് ചാർജ് ചെയ്ത് വീട്ടിൽ എത്തി- പ്രേമം ആയതുകൊണ്ട് ലൈലക്ക് കൂടെപോരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു എന്നും സുരേഷ് പറഞ്ഞു.

മ്യൂസിക്ക് ആണ് ഇഷ്ടപെട്ടത് എങ്കിലും സ്വഭാവം പരസ്പരം ഇഷ്ടം ആയിരുന്നു. കോളേജിൽ സംഘടനാപ്രവർത്തനം ഒക്കെ ഉണ്ടായിരുന്നു ലൈലക്ക്. ചിലപ്പോ അതിന്റെ ധൈര്യത്തിൽ ചാടിയത് ആകാം എന്നാണ് അന്ന് സുരേഷ് പറഞ്ഞു. മക്കളുടെ അടുത്ത് എല്ലാ കാര്യങ്ങളും പറയാറുണ്ട്. അമൃതയുടെ ആദ്യ വിവാഹം പ്രേമിച്ചിട്ട് അല്ല. ആളുകളുടെ സംശയം ആണ് അമൃതയുടെ വിവാഹം പ്രണയം ആണോ എന്ന്. എന്നാൽ പ്രേമത്തിന് മുൻപ് വന്നു പെർമിഷൻ ചോദിച്ചിരുന്നുവെന്നായിരുന്നു പിതാവ് പറഞ്ഞ്. ഈ വിവാഹം തകർന്നപ്പോൾ ചില പക്വത കുറവുകൾ ഉണ്ടായെന്നും ഈ പിതാവ് പറഞ്ഞിരുന്നു

അതേസമയം അഭിരാമിക്ക് പ്രണയം വന്നു തുറന്നുപറയാനുള്ള അവസ്ഥ കൊടുത്തിട്ടുണ്ടെന്നും സുരേഷ് പഞ്ഞിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സുരേഷ് ലോകത്തോട് വിടവാങ്ങിയത്. സ്‌ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുരേഷ്. അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മൃതദേഹം ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടിൽ ബുധനാഴ്ച 11 വരെ പൊതുദർശനത്തിനു വയ്ക്കും. ശേഷം പച്ചാളം ശ്മശാനത്തിൽ സംസ്‌കരിക്കും.