- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രാഹ്‌മണിക്കൽ ഹിന്ദുത്വത്തെ ഇല്ലാതാക്കിയതിന് മോദിക്ക് നന്ദി പറഞ്ഞു; ആർ എസ് എസിനെ സംസ്കാരിക സംഘടനയായി കണ്ടു; മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകൾ പുലർത്തിയ ദലിത് ഇടതു ചിന്തകൻ; പ്രൊഫ എം കുഞ്ഞാമൻ യാത്ര ചെയ്തത് എന്നും വ്യത്യസ്ത വഴിയിൽ
തിരുവനന്തപുരം: ബ്രാഹ്‌മണിക്കൽ ഹിന്ദുത്വം രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന സമ്മതിച്ച ദളിത് ആക്ടിവിസ്റ്റും സാമ്പത്തിക വിദഗ്ധനുമായിരുന്നു പ്രൊഫ. എം കുഞ്ഞാമൻ. അതിന് കടപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എല്ലാ സമുദായങ്ങൾക്കും അധികാരത്തിൽ പങ്കുണ്ടെന്നും കുഞ്ഞാമൻ വ്യക്തമാക്കിയിരുന്നു. ആരും പറയാത്ത വാക്കുകൾ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗിൽ സംസാരിച്ചാണ് കുഞ്ഞാമൻ തന്റെ നിലപാട് വിശദീകരിച്ചത്. നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നിരസിച്ചതിന്റെ പേരിലും കുഞ്ഞാമൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സാമ്പത്തിക വിദഗ്ധനും ദലിത് ചിന്തകനുമായ കുഞ്ഞാമൻ അന്തരിച്ചത് തീർത്തും അപ്രതീക്ഷിതമായാണ്. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ സുഹൃത്തായ കെഎം ഷാജഹാന്റെ സംശയമാണ് മരണം പുറംലോകത്ത് എത്തിച്ചത്. കെ.ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായിരുന്നു.
കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് നിരസിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് അവാർഡ് നിരസിച്ചത്. എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ്. ദലിത് ജീവിതത്തെക്കുറിച്ച് ആയിരുന്നു ആത്മകഥയിൽ കുഞ്ഞാമൻ പറഞ്ഞിരുന്നത്. ഇതിന് ശേഷമാണ് ഇന്ത്യൻ എക്സ്‌പ്രസിനോട് തന്റെ മനസ്സ് തുറന്ന് മറ്റൊരു വിവാദമുണ്ടാക്കിയത്.
പാലക്കാട് ജില്ലയിലെ പട്ടാമ്പിയാണ് സ്വദേശം. കെ.ആർ.നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എംഎയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായിരുന്നു. ദലിത്ഇടതു ചിന്തകനായ കുഞ്ഞാമന്റെ ആത്മകഥയായ 'എതിരി'ന് 2021ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകിയെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.
അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം നിലപാടെടുക്കുകയായിരുന്നു. ഇതിനൊപ്പം സത്യങ്ങളും വിളിച്ചു പറഞ്ഞു. അതും ജീവിതത്തിൽ ഒന്നും ആഗ്രഹിക്കാതെ.
മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകൾ പുലർത്തിയ ദലിത് ഇടതു ചിന്തകൻ
മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകൾ പുലർത്തുന്ന ഒരു ദലിത് ഇടതു ചിന്തകനായാണ് ഡോക്ടർ എം. കുഞ്ഞാമൻ അറിയപ്പെടുന്നത്. ദളിതരുടെ ബന്ധപ്പെട്ട ഇടതുപക്ഷ നയങ്ങളെ പരസ്യമായി തന്നെ എതിർത്തിരുന്ന വ്യക്തിയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയിൽ അയ്യപ്പന്റെയും ചെറോണയുടെയും മകനായി ജനനം. ദാരിദ്ര്യത്തിന്റെതും ജാതി വിവേചനത്തിന്റെയും ദുരിതങ്ങൾ പേറിയാണ് ചെറുപ്പകാലം പിന്നിട്ടത്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പാണൻ എന്ന് വിളിച്ച് മാത്രം സംബോധന ചെയ്തിരുന്ന അദ്ധ്യാപകനെ എതിർത്ത് സ്‌കൂളിന്റെ പടിയിറങ്ങിയതിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. താൻ സ്‌കൂളിൽ വരുന്നത് കഞ്ഞി കുടിക്കാനല്ല പഠിക്കാനാണ് എന്ന നിലപാട് എക്കാലവും ഓർമ്മിക്കപ്പെടും. ആത്മവിശ്വാസത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് എം.എ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം സിഡിഎസിൽ നിന്ന് എം.ഫിലും കൊച്ചിൻ സർവകലാശാലയിൽ നിന്ന് പി.എച്ച്ഡിയും നേടി. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായിരുന്നു.
ഡവലപ്‌മെന്റ് ഓഫ് ട്രൈബൽ ഇക്കോണോമി, സ്‌റേറ്ട് ലെവൽ പ്ലാനിങ് ഇൻ ഇന്ത്യ, എക്കണോമിക് ഡെവലൊപ്‌മെന്റ് ആൻഡ് സോഷ്യൽ, ഗ്ലോബലൈസേഷൻ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്.
ആർ എസ് എസിനെ കുറിച്ചു പറഞ്ഞത്
ആർഎസ്എസിനെ കുറിച്ചോ അതിന്റെ ഘടനയോ കുറിച്ചോ താൻ പഠിച്ചിട്ടില്ല. അതൊരു സാംസ്‌കാരിക സംഘടനയാണെന്നും പ്രൊഫ. എം കുഞ്ഞാമൻ പറഞ്ഞിരുന്നു. മുസ്ലീങ്ങൾക്കിടയിലും ദളിതരുടേയും ഇടയിൽ അത്തരം സാംസ്‌കാരിക സംഘടനകൾ ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ജാതി വ്യവ്യസ്ഥയുടെ യാഥാർഥ്യങ്ങൾ മനസിലാക്കുന്നതിൽ കമ്യൂണിസ്റ്റുകാർ പരാജയപ്പെട്ടു. അംബേദ്കർ ഭൂവിതരണത്തെ കുറിച്ച് പറഞ്ഞപ്പോൾ അവർ ഭുപരിഷ്‌കരണത്തെ കുറിച്ചാണ് പറഞ്ഞത്. ഇഎംഎസിന് അതു മനസിലാകാത്തതുകൊണ്ടല്ല, ക്ലാസ് എന്ന സങ്കൽപ്പത്തിനപ്പുറം പോകാൻ കഴിയാത്തതുകൊണ്ടാണെന്ന് പറഞ്ഞ കുഞ്ഞാമൻ.
കോൺഗ്രസും അതിൽ ദയനീയമായി പരാജയപ്പെട്ടു. അംബേദ്കറെ പോലെ ഒരുവ്യക്തിയെ അവർക്ക് സഹിക്കാനായില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിനെതിരെയാണ് വോട്ട് ചെയ്തത്. അവർ മുർമുവിനെ എതിർത്തത് ബിജെപി സ്ഥാനാർത്ഥിയായതുകൊണ്ടല്ല. അവർ വോട്ട് ചെയ്തയാൾ ഒരിക്കൽ ബിജെപി മന്ത്രിയായിരുന്നു. അത് അവരുടെ രാഷ്ട്രീയ ഉൾക്കാഴ്ചയില്ലായ്മയാണ് കാണിച്ചത്. മുൻകാല കോൺഗ്രസ് നേതാക്കൾ മതനിരപേക്ഷരായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം നേതാക്കൾ ഇല്ല. രാഹുൽ ഗാന്ധിക്ക് അഖിലേന്ത്യാ കാഴ്ചപ്പാടുണ്ട്, അദ്ദേഹം മതേതരനാണ്. പക്ഷേ, ദേശീയ വീക്ഷണമുള്ള അധികം നേതാക്കൾ ഇപ്പോൾ ഇല്ലെന്നും ആ അഭിമുഖത്തിൽ കുഞ്ഞാമൻ പറഞ്ഞിരുന്നു.
മുമ്പ് ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരമായിരുന്നു കുഞ്ഞാമന് ലഭിച്ചത്. അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് ഈ അവാർഡ് നന്ദിപൂർവം നിരസിക്കുകയായിരുന്നു. 'എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാൻ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ അവാർഡ് നന്ദിപൂർവം ഞാൻ നിരസിക്കുകയാണ്', എം കുഞ്ഞാമൻ പറഞ്ഞു. സാമൂഹികമായും അക്കാദമികമായുമുള്ള പ്രേരണയുടെ പുറത്താണ് എഴുതുന്നത്. അംഗീകാരങ്ങൾക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. പുരസ്‌കാരം കൃതജ്ഞതാപൂർവം നിരസിക്കുകയാണെന്ന് സെക്രട്ടറിയെ അറിയിച്ചതായും കുഞ്ഞാമൻ വെളിപ്പെടുത്തിയിരുന്നു.
ജാതി സെൻസിന് വേണ്ടിയും വാദിച്ചു
കേരളം ജാതി സെൻസസ് നടത്തണമെന്ന് കുഞ്ഞാമൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ജാതിയും സാമ്പത്തിക ശക്തികളും തമ്മിലുള്ള ബന്ധം ശക്തമായി നിലനിൽക്കുന്നുണ്ട്. ജാതി ഇന്നും തൊഴിലിനേയും വിദ്യാഭ്യാസത്തെയും അധികാരത്തെയും നിർണ്ണയിക്കുന്ന ഘടകമായി തുടരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും സവർണർക്കാണ് ആധിപത്യം. ഓരോ സംസ്ഥാനത്തെയും അധികാരഘടന നോക്കൂ, അവരാണ് ഭരണം നിയന്ത്രിക്കുന്നത്. അധികാരം, രാഷ്ട്രീയം, വ്യവസായം, കച്ചവടം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാമേഖലകളിലും ജനസംഖ്യയിൽ 15 ശതമാനം മാത്രമുള്ള സവർണർക്കാണ് ആധിപത്യമുള്ളത്. ഈയൊരു സന്ദർഭത്തിലാണ് ജാതി സെൻസസ് അനിവാര്യമായി തീരുന്നത് എന്നായിരുന്നു കുഞ്ഞാമന്റെ നിലപാട്.
ജാതി സെൻസസ് ഒരു മതേതരത്വ പ്രശ്നമല്ല, യാഥാർഥ്യത്തിന്റെ പ്രശ്നമാണ്. മതേതരത്വം നമ്മൾ പുലർത്തിയെടുക്കുന്നതാണ്. യാഥാർഥ്യം ഇവിടെ നിലനിൽക്കുന്നതാണ്. അധീശത്വത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രശ്നമാണ് ജാതി. ദലിത്-ആദിവാസികൾക്ക് സാമ്പത്തിക കാര്യങ്ങളിൽ അധികാരമില്ല; അവർക്ക് വരുമാനത്തിൽ ആനുപാതികമായ വിഹിതവുമില്ല. അങ്ങനെയൊരു ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഞങ്ങൾ ജാതി സെൻസസ് ആവശ്യപ്പെടുമ്പോൾ അത് പ്രായോഗികമോ അഭികാമ്യമോ അല്ലെന്ന് പറയാൻ ഭരണകൂടം ആരാണെന്നും ഡോ.എം. കുഞ്ഞാമൻ ഫേസ് ബുക്കിൽ ചോദിച്ചിരുന്നു.