- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂത്തട്ട ഷാജിയുടെ മരണത്തിൽ നടുങ്ങി കണ്ണൂരിലെ കലാലോകം
കണ്ണൂർ: സ്‌കൂൾ കലോത്സവയൂനിവേഴ്‌സിറ്റി യൂനിയൻ കലോത്സവങ്ങളിൽ സ്ഥിരം വിധികർത്താവായിരുന്ന കലാകാരന്റെ ആകസ്മിക ദുരന്തത്തിൽ നടുങ്ങി കണ്ണൂരിലെ കലാലോകം. കേരള സർവകലാശാല കലോത്സവത്തിൽ കോഴവാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികർത്താവിനെയാണ് കണ്ണൂരിലെ വീട്ടിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.
മാർഗംകളി ഇനത്തിന്റെ വിധികർത്താവായിരുന്ന കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവെസ്റ്റേഷനു സമീപം സദാനന്ദലയത്തിൽ പി.എൻ (ഷാജി പൂത്തേട്ട 51) യാണ് ബുധനാഴ്‌ച്ച വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജിയെഴുതിയ അത്മഹത്യ കുറിപ്പും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. താൻ നിരപരാധിയാണെന്നും കോഴവാങ്ങിയിട്ടില്ലെന്നും എല്ലാം അമ്മയ്ക്കറിയാമെന്നാത്ത് ഷാജി എഴുതിയിരിക്കുന്നത്. കലോത്സവത്തിന്റെ വിധി നിർണയത്തിനായി വിധികർത്താക്കൾക്ക് നൽകുന്ന ജഡ്ജ് റീമാർക്‌സ് ഷീറ്റിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്.
പണം വാങ്ങിയില്ലെന്ന് കസ്റ്റഡിയിലെടുത്ത സമയത്ത് ഷാജി പൊലിസിനോട് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ പ്രതികരണത്തിന് ഇയാൾ തയ്യാറായിരുന്നില്ല. കണ്ണൂർ സിറ്റി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കേരള സർവകലാശാല കോഴക്കേസിൽ ഒന്നാം പ്രതിയായ ഷാജിയോട് മാർച്ച് 14 ന് രാവിലെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഹാജരാകാൻ കന്റോൺമെന്റ് നോട്ടീസ് നൽകിയിരുന്നു.
ഷാജിയടക്കം നാല് പേർക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ബാക്കി മൂന്നു പേരിൽ രണ്ടു പേർ നൃത്ത പരിശീലകരും ഒരാൾ സഹായിയുമാണ്. കേരള സർവകലാശാല കലോത്സവത്തിൽ ഏറെ വിവാദമായ മത്സരമായിരുന്നു മാർഗം കളി . കോഴ ആരോപണത്തെ തുടർന്ന് മത്സരത്തിന്റെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാർ മത്സരാർത്ഥികളെ തിരിച്ചറിയാൻ കൊടുത്ത ചിത്രങ്ങൾ സംഘാടകർ പൊലിസിന് കൈമാറുകയായിരുന്നു.
നിരപരാധിയാണെന്നും കോഴ വാങ്ങി വിധിനിർണയം നടത്തിയില്ലെന്നും വീട്ടിൽനിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലുണ്ട്. സത്യം, സത്യം, സത്യം എന്ന് മൂന്നു തവണ എഴുതിയിട്ടുണ്ട്. കലോത്സവത്തിന്റെ വിധിനിർണയത്തിനായി വിധികർത്താക്കൾക്ക് നൽകുന്ന ജഡ്ജ് റിമാർക്‌സ് ഷീറ്റിലാണ് ആത്മഹത്യക്കുറിപ്പ് എഴുതിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഹാജരാകാൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഷാജിക്ക് നോട്ടീസ് നൽകിയിരുന്നു. ഭാര്യ: ഷംന (ധർമടം). സഹോദരങ്ങൾ: അനിൽകുമാർ കാപ്പാട്, പരേതനായ സതീശൻ (അഴീക്കൽ). സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.
കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് ഷാജി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായിരുന്നു. ഷാജിക്ക് പുറമേ പരിശീലകനും ഇടനിലക്കാരനുമെന്ന് സംശയിക്കുന്ന കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി. സൂരജ് (33) എന്നിവരെയാണ് സംഘാടകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജിയുടെ ഫോണിലേക്ക് ജോമെറ്റും സൂരജും പല തവണ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. മത്സരശേഷം വിധികർത്താക്കളുടെ അനുമതിയോടെ ഫോണുകൾ പരിശോധിക്കുകയും ജോമെറ്റ്, സൂരജ്, സോനു എന്നിവരെ യൂണിവേഴ്‌സിറ്റി കോളജിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നതായും സംഘാടകർ പറയുന്നു.
ഷാജിയുടെ മരണത്തിന് ഉത്തരവാദി യൂണിയൻ ഭരിക്കുന്ന എസ്.എഫ്.ഐ യാണെന്ന ആരോപണവുമായി എ.ബി.വി.പി. രംഗത്തു വന്നു. കാംപസുകളിൽ മരണമണി മുഴക്കുന്ന എസ്.എഫ് ഐ യ്ക്ക് ഷാജിയുടെ മരണത്തിൽ ഉത്തരവാദിത്വമുണ്ടെന്ന് എ.ബി.വി.പി സംസ്ഥാന നേതാവ് ഹരിപ്രസാദ് ആരോപിച്ചു.