- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിഷ്യ ഗണങ്ങളെ സമ്പാദ്യമാക്കിയ വയലിൻ മന്ത്രികൻ; ബാലഭാസ്‌ക്കറിനെ വയലിൻ പരിശീലിപ്പിച്ചു ഗുരു കൂടിയായ അമ്മാവൻ; ചെമ്പൈയ്ക്കും ബാലമുരളീകൃഷ്ണ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിച്ച വ്യക്തി; ബി ശശികുമാർ വിട വാങ്ങുന്നത് ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തിന്റെ സത്യമറിയണം എന്ന ആഗ്രഹം ബാക്കിയാക്കി
തിരുവനന്തപുരം: നിരവധി പ്രമുഖർക്കൊപ്പം കച്ചേരികൾ പങ്കെടുത്ത വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ബി. ശശികുമാർ (74). അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അമ്മാവനായിരുന്നു അദ്ദേഹം. തിരുവല്ല സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം പൂജപ്പുര ജഗതിയിൽ വർണത്തിലായിരുന്നു താമസം. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു.
കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ബാലമുരളീകൃഷ്ണ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം വയലിൻ വായിച്ചിട്ടുണ്ട്. തിരുവല്ല ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാനായിരുന്ന എം.കെ. ഭാസ്‌കര പണിക്കരുടെയും ജി. സരോജിനിയമ്മയുടെയും മകനാണ്. സംസ്‌കാരം ഇന്ന് നടക്കും.
നിരവധി ശിഷ്യഗണങ്ങളാൽ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 'ശിഷ്യന്മാരാണ് എന്റെ സമ്പാദ്യം.' എന്നു പറയുമായിരുന്നു അദ്ദേഹം. പ്രശസ്തഗായകർ മുതൽ പുതുതലമുറയിലെ കുരുന്നുകൾ വരെ, ബി.ശശികുമാറെന്ന പ്രതിഭയുടെ കിരണങ്ങളേറ്റുവാങ്ങിയവർ നിരവധിയാണ്. ബാലഭാസ്‌ക്കറിനെ സംഗീത ലോകത്തേക്ക് കൈപിടിച്ചു കയറ്റിയതും ശശികുമാറമായിരുന്നു.
വയലിൻ പഠിപ്പിക്കുമ്പോൾ തന്റെ മടിയിൽ കയറിയിരിക്കുന്ന അനന്തരവന്റെ കുസൃതികൾ അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. ആ ഓർമകൾ തീരാവ്യഥയായി മരണംവരെ അദ്ദേഹത്തെ നൊമ്പരപ്പെടുത്തി. ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ബാലഭാസ്‌കറിന്റെ അച്ഛൻ സി.കെ.ഉണ്ണിക്കൊപ്പം നിയമപോരാട്ടത്തിനു പിന്തുണയുമായി അദ്ദേഹവും ഒപ്പമുണ്ടായിരുന്നു. ആ ആഗ്രഹം പൂർത്തീകരിക്കായാണ് അദ്ദേഹം മടങ്ങുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നാദസ്വരവിദ്വാനായിരുന്നു ശശികുമാറിന്റെ അച്ഛൻ തിരുവല്ല ബ്രദേഴ്സിലെ കൊച്ചുകുട്ടപ്പൻ എന്ന ഭാസ്‌കരപ്പണിക്കർ. അച്ഛന് തിരുവനന്തപുരത്ത് ജോലികിട്ടിയപ്പോഴാണ് അഞ്ചുമക്കളെയുംകൊണ്ട് കുടുംബം തലസ്ഥാനത്തെത്തുന്നത്. മൂത്തമകനായിരുന്നു ശശികുമാർ.
'അച്ഛൻ ജോലിക്കു പോകുമ്പോൾ ഒപ്പംപോകും. പായസവും പൊങ്കലുമൊക്കെ കിട്ടിയാൽ വീട്ടിൽ കൊണ്ടുപോകും. അതായിരുന്നു പ്രാതൽ.' കഷ്ടപ്പാടിന്റെ നാളുകളിലും അച്ഛൻ മക്കളെ സംഗീതം പഠിപ്പിച്ചു. സംസ്‌കൃതം സ്‌കൂളിൽ എസ്.എസ്.എൽ.സി. പഠനത്തിനുശേഷം അന്നത്തെ സംഗീത അക്കാദമി(സ്വാതിതിരുനാൾ സംഗീത കോളേജ്)യിൽ ചേരാൻ നിർബന്ധിച്ചത് അച്ഛന്റെ സുഹൃത്ത് ചാലക്കുടി നാരായണ സ്വാമിയാണ്.
പഠിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ നാടകങ്ങൾക്കൊക്കെ പിന്നണി വായിക്കാൻ പോകും. കിട്ടുന്ന കാശ് വീട്ടിലേൽപ്പിക്കും. കഷ്ടപ്പാടിന്റെ നാളുകൾക്കറുതിവന്നത് സംഗീതകോളേജിൽ അദ്ധ്യാപകനായി ജോലി കിട്ടിയപ്പോഴാണ്. െൈചമ്പ ൈവദ്യനാഥ ഭാഗവതർ, ഡി.കെ.ജയരാമൻ, ഡി.കെ.പട്ടമ്മാൾ, എം.ഡി.രാമനാഥൻ, ബാലമുരളീകൃഷ്ണ, മാവേലിക്കര കൃഷ്ണൻകുട്ടി നായർ തുടങ്ങിയവർക്കൊക്കെ കച്ചേരി വായിച്ചു.
അന്നൊെക്ക മണിക്കൂറുകളോളം വയലിൻ വായിച്ചു. പഠിക്കാനെത്തിയ എല്ലാവർക്കുംവേണ്ടി സമയം കണ്ടെത്തി. നിരവധി കൃതികൾ ചിട്ടപ്പെടുത്തി. ആകാശവാണി ആർട്ടിസ്റ്റായി. അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിനു കിട്ടിയോ എന്ന് വിലയിരുത്തേണ്ടത് സംഗീതലോകമാണ്. ഇത്രയധികം ശിഷ്യസമ്പത്തുള്ള മനുഷ്യർ അത്യപൂർവമാണ്.