- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത
കൊച്ചി: അതിവേഗമായിരുന്നു ബിലീവേഴ്സ് ചർച്ചിന്റെ വളർച്ച. പ്രധാനമന്ത്രി മോദിയെ അടക്കം പോയി കണ്ട് ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷനായ കെപി യോഹന്നാൻ ചർച്ചകൾ പുതിയ തലത്തിലെത്തിച്ചു. എന്നിട്ടും കേന്ദ്ര ഏജൻസികൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. അമേരിക്കയിൽ നിന്നും നാട്ടിലേക്ക് എത്താൻ പോലും യോഹന്നാന് കഴിയില്ലെന്ന തരത്തിൽ പ്രചരണമെത്തി. ഇതിനെല്ലാം മറികടന്ന് കേരളത്തിൽ യോഹന്നാൻ വീണ്ടുമെത്തി. നാലു ദിവസം മുമ്പ് അമേരിക്കയിലേക്കുള്ള യാത്ര. അത് ദുരൂഹ വാഹനാപകടത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് ആരും കരുതിയില്ല. ഒരു കാർ യോഹന്നാനെ ഇടിച്ചിട്ടു കടന്നു പോയി. വെറുമൊരു ഇടിയായിരുന്നില്ല അത്. തലയേയും നെഞ്ചിനേയും തകർത്ത അപകടം. അതുകൊണ്ടാണ് ആ അപകടം ദുരൂഹമായി മാറുന്നതും.
ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ ആയി കെപി യോഹന്നാൻ വളർന്നത് വിവാദങ്ങളേയും കേസുകളേയും അതിജീവിച്ചാണ്. ചെറുവള്ളി എസ്റ്റേറ്റിനെ ചുളുവിന് ശബരിമല വിമാനത്താവളത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് നടത്തിയ നിയമപോരാട്ടത്തിൽ താൽകാലിക ആശ്വാസം ബിലീവേഴ്സ് ചർച്ചിനെ തേടിയെത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. നാട്ടിലെ വിവാദമെല്ലാം അതിജീവിച്ച ആത്മവിശ്വാസവുമായി അമേരിക്കയിൽ എത്തിയപ്പോഴാണ് ഈ അപകടമെന്നതാണ് ചർച്ചകൾക്ക് പുതുമാനം നൽകുക.
ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. പക്ഷേ ഫലമുണ്ടായില്ല. തുടക്കത്തിൽ ഇടിച്ചത് അജ്ഞാത വാഹനമാണെന്നായിരുന്നു റിപ്പോർട്ട്. ഇപ്പോൾ കാർ കസ്റ്റഡിയിലായെന്നും പറയുന്നു. ഏതായാലും യോഹന്നാൻ പതിവ് പോലെയുള്ള നടത്തത്തിലായിരുന്നു കഴിഞ്ഞ ദിവസം രാവിലെയും. അതുകൊണ്ട് തന്നെ ശ്ത്രുക്കൾക്കും ഈ നടത്തത്തെ കുറിച്ച് അറിയാം. അതുകൊണ്ട് കൂടിയാണ് സഭാ വിശ്വാസികളെ പോലും ഈ അപകടം സംശയത്തിലാക്കുന്നത്. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്.
സഭാ വിശ്വാസികളെ കണ്ണീരിലാഴ്‌ത്തി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പ്രഥമ മെത്രാപ്പൊലീത്ത വിടവാങ്ങുന്നത്. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ആഗോള തലത്തിൽ വളർന്നു. നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപംന ൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചെലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാ്റ്റി. ഇതിനിടെ പലവിധ വിവാദങ്ങളുയർന്നു. ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പൊലീത്ത സ്ഥാനം കെ പി യോഹന്നാനെ തേടിയെത്തി. അങ്ങനെ കെപി യോഹന്നാൻ അത്തനാസിയസ് യോഹാൻ മെത്രാപ്പീലീത്തയായി. തീർത്തും അപ്രതീക്ഷിതമായി ആ കാർ ജീവനെടുക്കുകയാണ്.