ചെന്നൈ: പോത്തീസ് വസ്ത്രവിൽപ്പനശാലാ ശൃംഖലയുടെ സ്ഥാപകൻ കെവിപി സടയാണ്ടി മൂപ്പനാറുടെ മരണം നഷ്ടമാക്കുന്നത് നെയ്തുകാരുടെ സ്വന്തം വ്യവസായിയെ. 84 വയസായിരുന്നു. തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂരിൽ നെയ്ത്തുകാരുടെ കുടുംബത്തിലാണ് സടയാണ്ടി മൂപ്പനാരുടെ ജനനം. സ്വന്തമായി നെയ്ത തുണിത്തരങ്ങൾ വിൽക്കാൻ അച്ഛൻ കെവി പോത്തി മൂപ്പനാർ 1923-ൽ 'പോത്തി മൂപ്പനാർ' എന്ന പേരിൽ കട തുടങ്ങിയിരുന്നു.

തമിഴ്‌നാട്ടിൽ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിൽ പാവപ്പെട്ട നെയ്ത്തുകാരുടെ കുടുംബത്തിലായിരുന്നു കെ.വി.പി. സടയാണ്ടി മൂപ്പനാരുടെ ജനനം. വീട്ടിൽ നെയ്യുന്ന തുണികൾ സൈക്കിളിൽ കൊണ്ടുപോയി തെരുവിൽ വിൽക്കുകയായിരുന്നു കുടുംബത്തിന്റെ രീതി. അവിടെ നിന്നാണ് മൂപ്പനാർ സ്വന്തം സാമ്രാജ്യം പടുത്തുയർത്തിയത്. അഹമ്മദാബാദിലെ തെരുവകളിൽ കച്ചവടം നടത്തി ഉയർന്ന അംബാനിക്ക് സമാനമാണ് പോത്തീസിന്റെ വളർച്ചയും. 1977ൽ സടയാണ്ടി മൂപ്പനാർ കടയുടെ പേര് 'പോത്തീസ്' എന്നാക്കി മാറ്റിയത്. ആദ്യം പട്ടുസാരികൾ മാത്രമാണ് വിറ്റത്. ദിവസം 50 രൂപ ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ കടയുടെ വിറ്റുവരവ് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും ശതകോടികളിലേക്കും വളർന്നു.

1986-ൽ തിരുനെൽവേലിയിൽ സടയാണ്ടി മൂപ്പനാർ രണ്ടാമത്തെ ഷോറൂം തുറന്നു. നിലവിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 സ്ഥലങ്ങളിൽ പോത്തീസിന് ശാഖകളുണ്ട്. 2017-ൽ രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ സടയാണ്ടി മൂപ്പനാർ ഇടംപടിച്ചു. മക്കളും കൊച്ചുമക്കളുമാണ് ഇപ്പോൾ പോത്തീസിന് നേതൃത്വം നൽകുന്നത്. സ്വന്തമായി നെയ്ത തുണിത്തരങ്ങൾ വിൽക്കാൻ അച്ഛൻ കെ.വി. പോത്തി മൂപ്പനാർ 1923-ൽ 'പോത്തി മൂപ്പനാർ' എന്ന പേരിൽ കട തുടങ്ങിയിരുന്നു. പേര് 'പോത്തീസ്' എന്നുമാറ്റിയതോടെ കച്ചവടത്തിന്റെ ഗതിമാറി.

പട്ടുസാരികൾമാത്രമാണ് ആദ്യം വിറ്റിരുന്നത്. ദിവസം 50 രൂപ ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ കടയുടെ വിറ്റുവരവ് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കടന്നപ്പോൾ 1986-ൽ തിരുനെൽവേലിയിൽ രണ്ടാമത്തെ ഷോറൂം തുറന്നു. ഇപ്പോൾ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 സ്ഥലങ്ങളിൽ പോത്തീസിന് ശാഖകളുണ്ട്. 2017-ൽ കോടികളുടെ ആസ്തിയോടെ രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ സടയാണ്ടി മൂപ്പനാർ ഇടംപടിച്ചു. മക്കളും കൊച്ചുമക്കളുമാണ് ഇപ്പോൾ പോത്തീസിന് നേതൃത്വംനൽകുന്നത്.

പോത്തി മൂപ്പനാരുടെ ഏകമകൻ സടയാണ്ടി മൂപ്പനാർ പത്താം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. പിന്നെ നെയ്ത്തിലും കച്ചവടത്തിലും വീട്ടുകാരെ സഹായിക്കാനിറങ്ങി. അച്ഛൻ തുടങ്ങിയ കടയുടെ പേരും രൂപവും മകൻ മാറ്റി. അവിടെനിന്നാണ് പോത്തീസിന്റെ തുടക്കം. 1977-ൽ ശ്രീവില്ലിപുത്തൂരിലെ ആണ്ടാൾ കോവിലിൽ ആദ്യത്തെ പോത്തീസ് തുടങ്ങുന്നത്. 1986-ൽ തിരുനെൽവേലിയിൽ അടുത്ത ഷോറൂം തുറന്നു. പിന്നെ ചെന്നൈയിലെ വിശാലമായ ഷോറൂം. കേരളത്തിലും കർണാടകയിലും പുതുച്ചേരിയിലുമുൾപ്പെടെ ശാഖകൾ. അങ്ങനെ ദക്ഷിണേന്ത്യയിലെ പ്രധാന വ്യവസായ സ്ഥാപനമായി മാറി.

ഭാര്യ: വേലമ്മാൾ. മക്കൾ: രമേഷ്, മുരുകേഷ്, മഹേഷ്, പോത്തിരാജ്, കന്ദസാമി, അശോക്. മരുമക്കൾ: സീതാലക്ഷ്മി, പൂങ്കൊടി, ശ്രീലക്ഷ്മി, വാസന്തി, വദന, രാധിക.സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4.30-ന് ശ്രീവില്ലിപുത്തൂരിൽ നടക്കും. വെള്ളിയാഴ്ച പോത്തീസിന്റെ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.