ന്യൂഡൽഹി: സെ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു. പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി കാൻസർ ബാധിതനായിരുന്നു അദ്ദേഹം. 2016 മുതൽ എസ്‌പിജി തലവനായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

കേരളാ കേഡറിൽ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. മെയ്‌ 31 ന് എസ്‌പി.ജി തലവനായ് അദ്ദേഹത്തിന്റെ കാലവധി ഒരു വർഷം കൂടി നീട്ടിയിരുന്നു. ഡയറക്ടർ ജനറൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു കേന്ദ്രം സർവ്വീസ് കരാർ അടിസ്ഥാനത്തിൽ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ അരുൺ കുമാർ സിൻഹയുടെ നിയമനത്തിന് വലിയ പ്രസക്തിയുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി രാജ്യം മുഴുവൻ സന്ദർശിക്കുമ്പോൾ സിൻഹയുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താമെന്നായിരുന്ന പ്രതീക്ഷ.

പ്രധാനമന്ത്രിയുടെയും മുൻ പ്രധാനമന്ത്രിമാരുടെയും അവരുടെ അടുത്ത കുടുംബത്തിന്റെയും സംരക്ഷണത്തിനായി പ്രത്യേകമായി രൂപീകരിച്ച ഉന്നത സേനയാണ് എസ്‌പി.ജി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1985-ൽ ആരംഭിച്ച ഈ സേനയിൽ നിലവിൽ 3,000 പേർ ജോലി ചെയ്യുന്നുണ്ട്. കേന്ദ്രസേനകളിൽ നിന്നും സൈന്യത്തിൽ നിന്നും മികച്ച ശാരീരിക ക്ഷമത പുലർത്തുന്നവരെ കണ്ടെത്തിയാണ് എസ്‌പി.ജിയിൽ നിയമിക്കുക.

ഇതുവരെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് എസ്‌പി.ജി ഡയറക്ടറായിരുന്നതെങ്കിൽ പുതിയ എഡിജിപി/എഡിജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാവാണം എസ്‌പി.ജി ഡയറക്ടറായി ജോലി ചെയ്യേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കുന്നതിൽ പല സംസ്ഥാനങ്ങളിൽ ഈയിടെ വീഴ്ചകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രം എസ്‌പി.ജി ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. ഇതോടയാണ് അരുണ്കമാർ സിൻഹയെ നിയമിച്ചതും.