- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച്; സുബ്ബലക്ഷ്മിയെ ജനകീയയാക്കിയത് മുത്തശ്ശി വേഷങ്ങളും ഹാസ്യത്തിൽ ചാലിച്ച അഭിനയശൈലിയും
തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ. നടി താരകല്യാണിന്റെ അമ്മയാണ്. അമ്മ വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കല്യാണ രാമനിലെ മുത്തശ്ശിയുടെ വേഷമാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റുന്നത്. നന്ദനം പോലുള്ള സിനിമകളിലൂടെ പിന്നേയും ഒരുപാട് തവണ പ്രേക്ഷകരെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മിയമ്മയ്ക്ക് സാധിച്ചിട്ടുണ്ട്.
സുബ്ബലക്ഷ്മിയുടെ മകൾ താരകല്യാൺ അറിയപ്പെടുന്ന അഭിനേത്രിയും നർത്തകയുമാണ്. ആ പാതയിലൂടെ തന്നെ താരയുടെ മകൾ സൗഭാഗ്യയും അഭിനേത്രിയും നർത്തകയുമൊക്കെയായി മാറുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് താരകല്യാണിന്റേത്. സൗഭാഗ്യയും ഭർത്താവ് അർജുനുമൊക്കെ സോഷ്യൽ മീഡിയയിലേയും മിനി സ്‌ക്രീനിലേയും താരങ്ങളാണ്.