ആലപ്പുഴ: ഉത്സവത്തിൽ ഗാനമേളയിൽ പാട്ട് പാടിയ ശേഷം വിശ്രമിക്കവെ ഗായകൻ ഹൃദയാഘാതം മൂലം മരിച്ചു. ഗായകൻ പള്ളിക്കെട്ട് രാജ (എം.കെ. രാജു) ആണ് മരിച്ചത്. കായംകുളം പത്തിയൂരിൽ വച്ചാണ് സംഭവം. ഉത്സവത്തിൽ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. കോട്ടയം കറുകച്ചാൽ സ്വദേശിയാണ്.

കന്യാകുമാരി സാഗർ ബീറ്റ്‌സ് ഗാനമേളയിലെ കലാകാരനാണ് പള്ളിക്കെട്ട് രാജ. ഗാനമേളയ്ക്ക് ശേഷം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ മൈക്ക് സെറ്റുകാരുടെ ബസിൽ ഇരിക്കുമ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. നേരത്തെ മൂവാറ്റുപുഴ ഏഞ്ചൽ വോയിസിൽ ഗായകനായിരുന്നു. പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ചതോടെയാണ് പള്ളിക്കെട്ട് രാജ എന്ന നാമത്തിൽ അറിയപ്പെട്ട് തുടങ്ങിയത്.