- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു; അന്ത്യം പുനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; വിടപറഞ്ഞത് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉൾപ്പടെ കരസ്ഥമാക്കിയ താരം
മുംബൈ: മുതിർന്ന സിനിമ, സീരിയൽ നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. പൂണെ ദീനനാഥ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായി എത്തിയ 'പർവാന'യാണ് വിക്രം ഗോഖലെയുടെ ആദ്യ ചിത്രം. ശേഷം പിന്നീട് ബോളിവുഡ്, മറാത്തി ചിത്രങ്ങളിൽ അദ്ദേഹം സജീവമായി. അഗ്‌നിപഥ്, ഭൂൽ ഭുലയ്യ, നത്സമ്രാട്ട്, മിഷൻ മംഗൾ, ഗോദാവരി തുടങ്ങിയ നൂറോളം ചിത്രങ്ങളിൽ വിക്രം ഗോഖലെ ശ്രദ്ധേയ വേഷങ്ങളിൽ എത്തി. 'ബ്രഹ്മാസ്ത്ര'യാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
2013ൽ 'അനുമതി' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും നടനെ തേടിയെത്തി. മറാത്തി ചിത്രം 'ആഗട്ട്' എന്ന ചിത്രത്തിലൂടെ 2010ൽ സംവിധായകന്റെ കുപ്പായവും വിക്രം ഗോഖലെ അണിഞ്ഞു. 1945 നവംബർ 14ന് പൂണെയിലാണ് വിക്രം ഗോഖലെയുടെ ജനനം. മറാത്തി ചലച്ചിത്ര നടൻ ചന്ദ്രകാന്ത് ഗോഖലെയാണ് അദ്ദേഹത്തിന്റെ പിതാവ്.