- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാളയത്തിലെ ഒറ്റുകാരുടെ ചതികളില്ലായിരുന്നുവെങ്കിൽ അദ്ദേഹം മനസ്സ് തകർന്ന് ഇത്രവേഗം മരിക്കില്ലായിരുന്നു; കൂടെ നിന്ന് തിരിഞ്ഞ് കൊത്തിയവരുടെ അഭിനയശേഷി അപാരം; പിപി മുകുന്ദനെ വിഷ്ണുപുരം ചന്ദ്രശേഖരൻ അനുസ്മരിക്കുമ്പോൾ
തിരുവനന്തപുരം: പിപി മുകുന്ദനെ കൂടെ നിന്ന് തിരിഞ്ഞ് കൊത്തിയവരുടെ അഭിനയശേഷി അപാരം-വി എസ് ഡിപി നേതാവ് വിഷണുപുരം ചന്ദ്രശേഖരന്റെ അനുശോചന കുറിപ്പിൽ ചർച്ച.
കേരളത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങളെയും ബിജെപിയെയും വളർത്തുന്നതിൽ ഏറ്റവും അധികം പങ്കുവഹിച്ചവരിൽ ഒരാളാണ് പി പി മുകുന്ദൻ. മുകുന്ദേട്ടൻ നട്ട മരത്തണലിലാണ് ഇന്ന് പലരും കസേരയിട്ട് ഇരിക്കുന്നത്. അതിന്റെ നന്ദി എങ്കിലും ആ മനുഷ്യനോട് കാണിക്കണമായിരുന്നു.
പറയാൻ വളരെ അധികം ഉണ്ട്. പക്ഷേ ഇത് അതിനുള്ള സമയമല്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയുന്നില്ല. മുകുന്ദേട്ടനെ അവസാനമായി കാണാൻ പോയില്ല. ആരോഗ്യപരമായ ചില കാരണങ്ങളാലാണത്. തന്നെയുമല്ല, അവിടെ ചിലർ കാണിക്കുന്ന നാടകം കളി കാണുമ്പോൾ ചിലപ്പോൾ കണ്ടുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല-വിഷ്ണുപുരം ചന്ദ്രശേഖരൻ പറയുന്നു.
പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹാ മനുഷ്യനെ പിന്നിൽ നിന്ന് കുത്തിയവരെ കുറിച്ചുകൂടി ഈ ഘട്ടത്തിൽ പറയാതിരുന്നാൽ അത് ശരിയാവില്ല.
പാളയത്തിലെ ഒറ്റുകാരുടെ ചതികളില്ലായിരുന്നുവെങ്കിൽ അദ്ദേഹം മനസ്സ് തകർന്ന് ഇത്രവേഗം മരിക്കില്ലായിരുന്നു. പി പി മുകുന്ദനെക്കൊണ്ട് പലതും നേടിയവർ നിരവധിയാണ്. കേന്ദ്ര ബിജെപിയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം പോലും ഉപയോഗിച്ചവർ ഉണ്ട്. ആ മനുഷ്യന്റെ നിഷ്‌കളങ്കതയും സ്‌നേഹവും ആണ് അവർ മുതലെടുത്തത്. പിറന്ന നാടിനെ പെറ്റമ്മയെ പോലെ കാണുന്ന, പ്രസ്ഥാനത്തെ ജീവനുതുല്യം സ്‌നേഹിച്ച മനുഷ്യനെ പലരും ഒപ്പം നിന്ന് ചതിക്കുകയായിരുന്നു. എന്തായാലും ഒരിക്കലും ആ കൂട്ടത്തിൽ പെട്ടിട്ടില്ല എന്നതിൽ അഭിമാനം ഉണ്ട്. വ്യക്തിപരമായി ഒരു നേട്ടവും അദ്ദേഹത്തെ കൊണ്ട് ഉണ്ടാക്കിയിട്ടുമില്ല-വിഷ്ണുപുരം പറയുന്നു
വിഷ്ണുപുരം ചന്ദ്രശേഖരന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
മുകുന്ദേട്ടന് കണ്ണീർ പ്രണാമം...
കൂടെ നിന്ന് തിരിഞ്ഞ് കൊത്തിയവരുടെ അഭിനയശേഷി അപാരം...
കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ അനിഷേധ്യ നേതാവായിരുന്നു പി പി മുകുന്ദൻ എന്ന മുകുന്ദേട്ടൻ.
കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി മുകുന്ദേട്ടനുമായി വളരെ അടുത്ത ബന്ധമുണ്ട്.
ആർഎസ്എസിൽ സജീവമായി പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ നിത്യേനയെന്നോണം ബന്ധം പുലർത്തിയിരുന്നു. ജീവിതത്തിലെ ഓരോ ഘട്ടത്തിലും കൂടെ നിന്ന നേതാവാണ് മുകുന്ദേട്ടൻ.
അദ്ദേഹത്തിന്റെ കൈപിടിച്ചാണ് വളർന്നത് എന്നത് അഭിമാനത്തോടെ പറയാം.
സമുദായിക സംഘടനയുടെ നേതൃസ്ഥാനത്ത് സജീവമായി മാറിയപ്പോഴും മുകുന്ദേട്ടനുമായുള്ള വ്യക്തിബന്ധത്തിന് യാതൊരു കോട്ടവും ഉണ്ടായിരുന്നില്ല. എന്തും വിശ്വസ്തതയോടെ തുറന്നുപറയുന്ന ഒരാളായി അദ്ദേഹം ജീവിതകാലം മുഴുവൻ കണ്ടിരുന്നത് മഹാഭാഗ്യമായി തോന്നുന്നു.
പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹാ മനുഷ്യനെ പിന്നിൽ നിന്ന് കുത്തിയവരെ കുറിച്ചുകൂടി ഈ ഘട്ടത്തിൽ പറയാതിരുന്നാൽ അത് ശരിയാവില്ല.
പാളയത്തിലെ ഒറ്റുകാരുടെ ചതികളില്ലായിരുന്നുവെങ്കിൽ അദ്ദേഹം മനസ്സ് തകർന്ന് ഇത്രവേഗം മരിക്കില്ലായിരുന്നു.
പി പി മുകുന്ദനെക്കൊണ്ട് പലതും നേടിയവർ നിരവധിയാണ്.
കേന്ദ്ര ബിജെപിയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം പോലും ഉപയോഗിച്ചവർ ഉണ്ട്. ആ മനുഷ്യന്റെ നിഷ്‌കളങ്കതയും സ്‌നേഹവും ആണ് അവർ മുതലെടുത്തത്. പിറന്ന നാടിനെ പെറ്റമ്മയെ പോലെ കാണുന്ന, പ്രസ്ഥാനത്തെ ജീവനുതുല്യം സ്‌നേഹിച്ച മനുഷ്യനെ പലരും ഒപ്പം നിന്ന് ചതിക്കുകയായിരുന്നു. എന്തായാലും ഒരിക്കലും ആ കൂട്ടത്തിൽ പെട്ടിട്ടില്ല എന്നതിൽ അഭിമാനം ഉണ്ട്.
വ്യക്തിപരമായി ഒരു നേട്ടവും അദ്ദേഹത്തെ കൊണ്ട് ഉണ്ടാക്കിയിട്ടുമില്ല.
അതുകൊണ്ടുതന്നെയാകാം അടുത്ത കാലം വരെ അദ്ദേഹം മനസ്സ് തുറന്ന് സംസാരിക്കുന്നവരിൽ ഒരാൾ, അദ്ദേഹത്തിന് എന്നും വിശ്വസ്തത തോന്നിയിരുന്ന ഒരാൾ ... അങ്ങനെയൊരു മഹാഭാഗ്യം ലഭിച്ചത്.
ബിജെപിയിലെ പല നേതാക്കന്മാരും പി പി മുകുന്ദനെ ചതിച്ചവരാണ് എന്നത് തുറന്നു പറയട്ടെ... അവരാണ് കള്ളക്കണ്ണീർ ഒഴുക്കുന്നത്.
ആ ആഭാസത്തരം കാണുമ്പോൾ ലജ്ജ കൊണ്ട് തലകുനിയുന്നു.
മരണശേഷം പി പി മുകുന്ദനെ ഏറ്റെടുക്കാൻ നേതാക്കന്മാർ തമ്മിൽ ഇടിയാണ്. ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യന് വേണ്ടത്ര പരിഗണനയോ സ്‌നേഹമോ കൊടുക്കാൻ കഴിയാതെ പോയതിൽ അവർക്ക് ഓരോരുത്തർക്കും കുറ്റബോധം തോന്നണം.
കേരളത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങളെയും ബിജെപിയെയും വളർത്തുന്നതിൽ ഏറ്റവും അധികം പങ്കുവഹിച്ചവരിൽ ഒരാളാണ് പി പി മുകുന്ദൻ.
മുകുന്ദേട്ടൻ നട്ട മരത്തണലിലാണ് ഇന്ന് പലരും കസേരയിട്ട് ഇരിക്കുന്നത്. അതിന്റെ നന്ദി എങ്കിലും ആ മനുഷ്യനോട് കാണിക്കണമായിരുന്നു.
പറയാൻ വളരെ അധികം ഉണ്ട്.
പക്ഷേ ഇത് അതിനുള്ള സമയമല്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയുന്നില്ല.
മുകുന്ദേട്ടനെ അവസാനമായി കാണാൻ പോയില്ല. ആരോഗ്യപരമായ ചില കാരണങ്ങളാലാണത്.
തന്നെയുമല്ല, അവിടെ ചിലർ കാണിക്കുന്ന നാടകം കളി കാണുമ്പോൾ ചിലപ്പോൾ കണ്ടുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.
അത്രമാത്രം സ്‌നേഹം മുകുന്ദേട്ടനോട് എനിക്കുണ്ട്. എന്നെപ്പോലെ സാധാരണക്കാരായ പതിനായിരക്കണക്കിന് സ്വയംസേവകർക്കുണ്ട്.
ഞങ്ങളെ രണ്ടുപേരെയും അടുത്തറിയാവുന്ന, ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന നിരവധി ആളുകൾക്ക് പരസ്പരമുള്ള അടുപ്പം അറിയാം.
കേരള ബിജെപിയിലെ, സംഘപരിവാർ പ്രസ്ഥാനങ്ങളിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു പി പി മുകുന്ദൻ. അദ്ദേഹത്തിന്റെ നിഴലിൽ നിൽക്കാൻ പോലും യോഗ്യതയില്ലാത്തവരാണ് പിന്നിൽ നിന്ന് കുത്തി വീഴ്‌ത്തി മുന്നിലേക്ക് കുതിച്ചത്. പക്ഷേ പരസ്യമായ
വിഴുപ്പലക്കലുകൾക്കൊന്നും നിൽക്കാൻ പി പി മുകുന്ദൻ എന്ന കർമ്മയോഗി തയ്യാറായിട്ടില്ല എന്നതുകൂടി നമ്മൾ സ്മരിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി അടുത്ത ബന്ധം ഉണ്ടായിട്ടു കൂടി ഒരു ഘട്ടത്തിലും സ്വന്തം താല്പര്യങ്ങൾക്കായി അത് വിനിയോഗിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.
1991ൽ മുരളി മനോഹർ ജോഷി ബിജെപി പ്രസിഡണ്ട് ആയിരുന്നപ്പോൾ നടത്തിയ കന്യാകുമാരി - കശ്മീർ യാത്രയിൽ കേരളത്തിന്റെ ചുമതല മുകുന്ദേട്ടനായിരുന്നു. ദേശീയതലത്തിൽ നരേന്ദ്ര മോദിക്കും.
അന്ന് കേരളത്തിൽ വാഹനങ്ങളുടെ ചുമതല മുകുന്ദേട്ടൻ ഏൽപ്പിച്ചതും ഏറെ അഭിമാനത്തോടെ ഓർക്കുന്നു.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിൽ നിന്നു.
അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ പി പി മുകുന്ദൻ എല്ലാവർക്കും മുകുന്ദേട്ടൻ ആയത്.
മുകുന്ദേട്ടന് മരണമില്ല... സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സുകളിൽ അദ്ദേഹം ഇനിയും ജീവിക്കും.
ഒന്നിച്ചു പോന്നവരിടയ്ക്കു മടങ്ങിയേക്കാം...
നന്നെന്നു വാഴ്‌ത്തിയവർ നാളെ മറിച്ചു ചൊല്ലാം...
തന്നുറ്റ ബാന്ധവർ തളർന്നു നിലംപതിക്കാം...
എന്നാൽ, ജപിക്ക പരിപാവന സംഘമന്ത്രം ...
കണ്ണീർ പ്രണാമം...??????