- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ലാഭത്തിനപ്പുറം സമൂഹത്തോട് ഉത്തരവാദിത്തമുള്ള ബിസിനസുകാരെ നിങ്ങൾക്ക് അറിയാമോ? കാമ്പസുകളിൽ വെളിച്ചം പകരുന്ന വിദ്യാർത്ഥികളെയോ? മറുനാടൻ അവാർഡ് നോമിനേഷൻ തുടരുന്നു
തിരുവനന്തപുരം: പോയവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പത്ത് പേരെ തെരഞ്ഞെടുക്കാനുള്ള മറുനാടൻ മലയാളിയുടെ ശ്രമത്തിന്റെ ഭാഗമായുള്ള നോമിനേഷനിൽ ഇന്ന് ഏഴാമത്തെയും എട്ടാമത്തെയും പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷൻ ക്ഷണിക്കുകയാണ്. ലാഭം ഉണ്ടാക്കുക എന്ന പ്രധാന കർത്തവ്യത്തിനൊപ്പം സമൂഹത്തോട
തിരുവനന്തപുരം: പോയവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പത്ത് പേരെ തെരഞ്ഞെടുക്കാനുള്ള മറുനാടൻ മലയാളിയുടെ ശ്രമത്തിന്റെ ഭാഗമായുള്ള നോമിനേഷനിൽ ഇന്ന് ഏഴാമത്തെയും എട്ടാമത്തെയും പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷൻ ക്ഷണിക്കുകയാണ്. ലാഭം ഉണ്ടാക്കുക എന്ന പ്രധാന കർത്തവ്യത്തിനൊപ്പം സമൂഹത്തോടുള്ള കടപ്പാട് കാത്ത് സൂക്ഷിക്കുകയും ബിസിനസ് താല്പര്യങ്ങളോ ബിസിനസുകാരെയോ ആദരിക്കുന്നതാണ് ആദ്യ പുരസ്‌കാരം ഉപയോഗിക്കുക. വെറും പഠനത്തിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിൽ പ്രകാശം പരത്താൻ ശ്രമിക്കുന്ന കോളജ് വിദ്യാർത്ഥികളെയോ കോളജിൽ സംഘടനകളെയോ ആദരിക്കുന്നതിനുള്ള എട്ടാമത്തെ പുരസ്‌കാരം.
- കേരളത്തിൽ ജനസ്വാധീനമുള്ള നേതാവും യുവനേതാവും ആരൊക്കെ? 'മറുനാടൻ അവാർഡ്സ് 2015'ലെ നോമിനേഷനുകൾക്ക് തുടക്കം; കേരളത്തിന്റെ യഥാർത്ഥ നേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ ലിസ്റ്റിൽ വരാനുള്ള അഞ്ച് പേരെ വീതം നോമിനേറ്റ് ചെയ്യുക
 - അന്തസ്സുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ആര്? വ്യത്യസ്ഥമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥനെ അറിയുമോ? മറുനാടൻ അവാർഡിലെ ഈ രണ്ടു വിഭാഗങ്ങളിലേക്കും നോമിനേഷൻ നടത്താം
 - ആളും ആരവവും ഇല്ലാതെ പ്രവർത്തിക്കുന്ന നിസ്വാർത്ഥ മനുഷ്യരെ ആദരിക്കാൻ കൈകോർക്കുക; സോഷ്യൽ മീഡിയയിൽ സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തിയെയും ഗ്രൂപ്പിനെയും ആദരിക്കാം: മറുനാടൻ അവാർഡിന്റെ നോമിനേഷൻ മൂന്നാം ദിവസം ഇങ്ങനെ
 
ബിസിനസുകളുടെ ആത്യന്തികമായ ലക്ഷ്യം ലാഭം ഉണ്ടാക്കുകയാണ് എന്നതിൽ തെറ്റില്ല. എന്നാൽ ലാഭം ഉണ്ടാക്കാൻ മൂല്യങ്ങൾക്ക് വിട്ടുവീഴ്‌ച്ച ചെയ്യാതിരിക്കുക, തൊഴിലാളികൾക്ക് മികച്ച ശമ്പളവും നയപരമായ ആനുകൂല്യങ്ങളും നൽകുക. സർക്കാരിന് നൽകുന്ന ഫീസുകൾ കൃത്യമായി അടയ്ക്കുക, നികുതി മുടങ്ങാതെ അടയ്ക്കുക. തൊഴിലാളികൾ സംതൃപ്തരായിരിക്കുക, ലാഭ വിഹിതം കൊണ്ട് സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യുക, സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഒരു ലക്ഷ്യമായി എടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങളെയോ അവയുടെ നടത്തിപ്പുകാരെയോ ആണ് ഏഴാമത്തെ പുരസ്‌കാരത്തിന് പരിഗണിക്കുക.
ബിസിനസ് ഭംഗിയായി നടത്തുന്നതിനോടൊപ്പം സാമൂഹ്യ സേവനവും നടത്തുന്ന വ്യവസായികൾ നമുക്കിടയിൽ ഉണ്ട്. ഇങ്ങനെയുള്ള ക്ഷേമ പ്രവർത്തനം നടത്തുന്ന ബിസിനസുകാരിൽ നിന്നും അഞ്ച് പേരെയാണ് ഫൈനൽ ലിസ്റ്റിൽ പെടുത്തുക. വായനക്കാരുടെ വോട്ട് തന്നെയാണ് ഇവിടെയും ഘടകമായി മാറുക. വായനക്കാരിൽ നിന്നും ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിക്കുന്നവരെയാണ് അവസാന അഞ്ചിൽ ഉൾപ്പെടുത്തുക. ഇവരിൽ നിന്നും മറുനാടന്റെ വിദഗ്ധ ടീം അവരുടെ പ്രവർത്തനങ്ങൾ വിലയിലുത്തിയ ശേഷമാകും അന്തിമ വിജയിയെ തിരഞ്ഞെടുക്കുക.
കാമ്പസിലെ താരങ്ങളെ കണ്ടെത്താനുള്ള വോട്ടിംഗാണ് എട്ടാമത്തെ പുരസ്‌കാരത്തിലൂടെ നടക്കുക. പഠനത്തിന് അപ്പുറം പ്രതിക്ഷ തെളിയിച്ചവ, സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റുന്നവർ, സമൂഹത്തിന് വേണ്ടി വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നവർ തുടങ്ങി വിദ്യാർത്ഥികൾക്കോ സംഘടനകൾക്കോ ആണ് ഈ പുരസ്‌കാരം നൽകുക. ഇത്തരത്തിൽ പഠനത്തോടൊപ്പം സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന നിരവധി പേർ നമുക്കിടയിൽ ഉണ്ട്.
സോഷ്യൽ മീഡിയയിലെ ഇടപെടലും, കാമ്പസിലെ പൊത അഭിപ്രായവും, നല്ലരാഷ്ട്രീയത്തോടുള്ള ചിന്താഗതിയും എല്ലാം അന്തിമ തിരഞ്ഞെടുപ്പിൽ പരിഗണിക്കും. ചില കാമ്പസുകളിൽ വിപ്ലവത്തിന്റെ പ്രേരകശക്തിയായി പ്രവർത്തിച്ച വിദ്യാർത്ഥികൾ വരെയുണ്ട്. ചിലർ സദ് ഉദ്ദേശത്തോടെയാണ് പ്രവർത്തിച്ചതെങ്കിലും വിവാദങ്ങളിൽ അകപ്പെട്ടവരുമുണ്ട്. ഇത്തരക്കാരെ കുറിച്ച് നോമിനേഷൻ ലഭിച്ചാൽ വിദ്യാഭ്യാസ-സാമൂഹ്യ രംഗത്തെ വിദഗ്ധ വ്യക്തിത്വങ്ങളുടെ അഭിപ്രായമാകും മറുനാടൻ തേടുക. ഇവരുടെ കൂടി വിലയിരുത്തൽ പരിണഗിച്ചാകും എട്ടാമത്തെ പുരസ്‌ക്കാരം പ്രഖ്യാപിക്കുക.
ഓരോ വിഭാഗത്തിലും അഞ്ച് പേരെ വീതമാണ് ഫൈനൽ ലിസ്റ്റിലേയ്ക്ക് തെരഞ്ഞെടുത്ത് വോട്ടിംഗിന് വിടുക. ഇങ്ങനെ അഞ്ച് പേരിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ഒരാൾ ജേതാവാകും. ആകെ പത്ത് പുരസ്‌കാരങ്ങൾ ആണ് നൽകുക. ഒൻപതാമത്തെയും പത്താമത്തെയും പുരസ്‌കാരത്തിന്റ വിവരങ്ങൾ നാളെ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച മുതൽ ആണ് വോട്ടെടുപ്പ് നടക്കുക. നേരത്തെ കേരളത്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ്, യുവനേതാവ് എന്നീ നോമിനേഷനാണ് ആദ്യം ക്ഷണിച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ മികച്ച ഉദ്യോഗസ്ഥരുടെ നോമിനേഷനുകളും ക്ഷണിച്ചു. ഐഎഎസ്/ഐപിഎസ് കാറ്റഗറിയിൽ വരുന്ന ഉദ്യോഗസ്ഥരിൽ നിന്നും മികച്ചവരെ കണ്ടെത്തി ഒരു അവാർഡ് നൽകുമ്പോൾ മറ്റ് അവാർഡ് ക്ലാർക്ക് തസ്തികയിൽ അടക്കം താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടിയും മറുനാടൻ അവാർഡു നൽകുന്നുണ്ട്. മികച്ച സാമൂഹ്യ പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റിനുമുള്ള പുരസ്‌ക്കാരങ്ങളുടെ നോമിനേഷനുകളും ക്ഷണിച്ചിരുന്നു.
ഇതിന് ശേഷമാണ് ഇപ്പോൾ മാതൃകാ ബിസിനസുകാരനെയും കാമ്പസുകളിൽ വെളിച്ചം വീശുന്ന വിദ്യാർത്ഥിയെയും കണ്ടെത്താൻ ഒരുങ്ങുന്നത്. ഈ രണ്ട് വിഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ആറ് പുരസ്‌കാരങ്ങൾക്ക് ആരെ വേണമെങ്കിലും നോമിനേറ്റ് ചെയ്യാം. നിങ്ങളുടെ നോമിനേഷനുകൾ awards@marunadan.in എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കുക.



