- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ വീട്ടിൽ നിന്നു കാണാതായ പതിനേഴു വയസുകാരി ജീപ്പിടിച്ചു മരിച്ചു; അപകടം പാലക്കുന്ന് ദേശീയ പാതയിൽ
കണ്ണൂർ: രാത്രിയിൽ വീട്ടിൽ നിന്നു കാണാതായ പെൺകുട്ടി ജീപ്പിടിച്ചു മരിച്ചു. കൊടക്കാട്, വെള്ളച്ചാൽ, ശാന്തിനിലയത്തിൽ സുരേഷ്-ചിത്ര ദമ്പതികളുടെ മകളായ ആദിയ സുരേഷ് (17) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പാലക്കുന്ന് ദേശീയ പാതയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വിവരമറിഞ്ഞ് ബന്ധുക്കളെത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അർദ്ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ അമിതമായി സമയം ചെലവഴിക്കുന്നത് സംബന്ധിച്ച് പെൺകുട്ടിയെ മാതാവ് ഗുണദോഷിച്ചിരുന്നതായി പറയുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രി എട്ടരമണിയോടെ പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായി സംശയിക്കുന്നു.
പിന്നീട് പാലക്കുന്ന് ദേശീയപാതയിലെത്തിയ പെൺകുട്ടിക്കു ജീപ്പിടിച്ചാണ് അപകടം ഉണ്ടായത്. വീട്ടുകാരും ബന്ധുക്കളും ആദിയയെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നതിനിടയിലാണ് ജീപ്പിടിച്ച വിവരം അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച പൊലീസ് ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ