- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം; ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു. അഞ്ച് വയസ്സുകാരി ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് ചുവർ തകർന്ന് വീണത്. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിൽ, ബന്ധുവായ ഒൻപത് വയസുകാരി ജിസ ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു. ജിസ ഫാത്തിമയുടെ നില അതീവ ഗുരുതരമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story