ദുബായ്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രവാസിയും സാഹിത്യകാരി എസ് സിതാരയുടെ ഭർത്താവുമായ അബ്ദുൽ ഫഹീമിന്റെ വേർപാട് അവധിയാഘോഷം കഴിഞ്ഞ് ഭാര്യയും മക്കളും ദുബായിൽ നിന്ന് മടങ്ങാനിരിക്കെ.പത്ത് ദിവസത്തെ സന്ദർശനത്തിനായി സിതാരയും മക്കളും ദുബായിലായിരുന്നു.സന്ദർശനം കഴിഞ്ഞ് മടങ്ങാൻ രണ്ടുദിവസം ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി അബ്ദുൽ ഫഹീമിനെ മരണം കവർന്നത്.

ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് 48 കാരനായ ഫഹിം അന്തരിച്ചത്. ശനിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ദുബായ് സിലിക്കൺ ഒയാസിസിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. 20 കൊല്ലത്തോളമായി ഫഹിം പ്രവാസലോകത്തായിരുന്നു താമസിച്ചുവന്നത്.

കണ്ണൂർ തലശ്ശേരി സ്വദേശിയാണ് അബ്ദുൾ ഫഫിം. ദുബൈയിൽ അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.നേരത്തെ 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലിചെയ്തിരുന്നു.ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു.

പിതാവ് : ബാറയിൽ അബൂട്ടി, മാതാവ് : ഓ വി സാബിറ, മക്കൾ : ഗസൽ, ഐദിൻ, സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബൈ സിലിക്കോൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കണ്ണൂർ സ്വദേശിയായ സിതാര കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്.