- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു; കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടം; മറിയത്തിന്റെ ദാരുണാന്ത്യം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറിയം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലുബ്ന ഓടിച്ച കാർ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Next Story