- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് തിരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി വിജയവും ആഘോഷവും; വൈകുന്നേരത്തെ മടക്കത്തിൽ ബൈക്കപകടം; 19 കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല കോളേജ് ഇലക്ഷനിലൂടെ കോളജിന്റെ ഫൈൻ ആർട്ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു. മലപ്പുറം തിരൂർക്കാട് തടത്തിൽ വളവിലെ കിണറ്റിങ്ങൽതൊടി ഹസീബുദ്ദീൻ (19)നാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഹസീബുദ്ദീൻ ഓടിച്ച ബൈക്കും, മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തിരൂർക്കാട് നസ്റ കോളേജിലെ ബിഎഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.ചൊവ്വാഴ്ച നടന്ന കോളേജ് തിരഞ്ഞെടുപ്പിൽ യൂഡിഎസ്എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച് ഫൈൻ ആർട്ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയാഘേഷങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഹസീബ് പൊതുപ്രവർത്തകനും അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗവുമാണ്.
പിതാവ്:കിണറ്റിങ്ങൽതൊടി ഹംസ.മാതാവ്:കോരിയാട്ടിൽഹബീബ (ചേരിയം).
സഹോദരങ്ങൾ :ഹാഷിം, അർഷി
Next Story