- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി റഷ്യയിലെ തടാകത്തിൽ മുങ്ങിമരിച്ചു; അപകടം ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോൾ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
കണ്ണൂർ: കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു. ഞായറാഴ്‌ച്ച രാവിലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനിയാണ് റഷ്യയിലെ തടാകത്തിൽ മുങ്ങി മരിച്ചത്.
മുഴപ്പിലങ്ങാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ ഷേർലിയുടെ മകൾ പ്രത്യുഷ (24) ആണ് മരണപ്പെട്ടത്. ശനിയാഴ്‌ച്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാൻ പോയതായിരുന്നു. അപകടത്തിൽ മറ്റൊരു വിദ്യാർത്ഥി കൂടി മരണപ്പെട്ടിരുന്നു.
റഷ്യയിലെ സ്‌മോളൻസ്‌ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ വിദ്വാർഥിനിയായിരുന്നു. പ്രത്യൂഷ . മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ബന്ധപെട്ടു സ്വീകരിച്ചു വരികയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story