- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യം അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതിയിൽ; ആദരാഞ്ജലികളുമായി പ്രമുഖർ
ചെന്നൈ; തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യം അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് നാളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
സിനിമാപ്രവർത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേരാണ് പി. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അർപ്പിച്ചത്. ബസന്ത് നഗറിലായിരിക്കും സംസ്‌കാരം നടക്കുക.
தன்னைத்தானே தகவமைத்து கொண்ட தமிழ் திரையுலகின் முன்னணி நடிகர், அன்புச்சகோதரர் திரு.அஜித்குமார் அவர்களின் தந்தை திரு.பி.சுப்ரமணியம் மறைந்தார் என்ற செய்தியறிந்து மிகுந்த வருத்தமுற்றேன்,தந்தையை இழந்து வாடும் திரு.அஜித்குமார் மற்றும் அவரது குடும்பத்தினருக்கும் என் ஆழ்ந்த இரங்கல்கள். pic.twitter.com/Z1CSJKDHTM
- Edappadi K Palaniswami (@EPSTamilNadu) March 24, 2023
പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യം. മോഹിനിയാണ് ഭാര്യ. അനൂപ് കുമാർ, അനിൽകുമാർ എന്നിവരാണ് മറ്റുമക്കൾ. മുൻനടി ശാലിനി മരുമകളാണ്.
മറുനാടന്‍ മലയാളി ബ്യൂറോ