- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ദേശീയപാതയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു; അമ്പലപ്പുഴ കക്കാഴം മേൽപാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കാറിൽ സഞ്ചരിച്ചവർ; മരിച്ചതു കൊല്ലം, തിരുവനന്തപുരം സ്വദേശികൾ; അപകടം പുലർച്ചെ ഒന്നരയോടെ
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. അമ്പലപ്പുഴ കക്കാഴ മേൽപാലത്തിന് സമീപനമാണ് അപകടം ഉണ്ടായത്. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദാരുണ സംഭവം. കാറിൽ സഞ്ചരിച്ച അഞ്ചു പേരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്.
പെരുങ്കിടവിള സ്വദേശികളായ പ്രസാദ്, ഷിജു ദാസ്, സച്ചിൻ, സുമോദ്, എന്നിവരും കൊല്ലം മൺറോ തുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പറഞ്ഞു. കാറിലുണ്ടായിരുന്ന നാലുപേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒരാൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചും മരിച്ചു.
കാർ യാത്രക്കാർ കൊച്ചിയിലേക്ക് വരികയായിരുന്നു എന്നാണ് സൂചന. കാക്കാഴം പാലം ഇറങ്ങി വരുമ്പോൾ, എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ