- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന സിപിഎം നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു; സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു; വിട പറഞ്ഞത് ഒമ്പത് തവണ എംപിയായ നേതാവ്
കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ ബസുദേബ് ആചാര്യ അന്തരിച്ചു.81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചാം ലോകസഭയിൽ സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി നേതാവായും പ്രവർത്തിച്ചു. 1980ൽ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒൻപത് തവണ എംപിയായി.
1942 ജൂൺ 11ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിൽ ആണ് ബസുദേബ് ആചാര്യയുടെ ജനനം. ട്രേഡ് യൂണിയൻ പ്രവർത്തകനായാണ് രാഷ്ട്രീയപ്രവേശം. 1981ൽ സിപിഎം പുരുലിയ ജില്ലാ കമ്മിറ്റി അംഗമായും 1985 മുതൽ സിപിഎം പശ്ചിമബംഗാൾ സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story