- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാപ്കാക്കാകട റോഡിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ ദുരന്തം; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; നവദമ്പതികളുടെ ബൈക്ക് മറിഞ്ഞത് മൂന്നാറിൽ പോയി മടങ്ങവെ; ഗുരുതര പരിക്കേറ്റ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ
തൊടുപുഴ: ഇടുക്കി ചെമ്മണ്ണാർഗ്യാപ് റോഡിൽ ബൈക്ക് മറിഞ്ഞ് വീണ്ടും ദുരന്തം. ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട മറിഞ്ഞ് നവവരൻ മരിച്ചു.ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് ആണ് മരിച്ചത്.35 വയസ്സായിരുന്നു.ഭാര്യ മേരി സഞ്ജുവിന് (28) ഗുരുതരമായി പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഒരു മാസത്തിനിടെ ഗ്യാപ്കാക്കാകട റോഡിൽ ബൈക്ക് അപകടത്തെ തുടർന്നുള്ള രണ്ടാമത്തെ മരണമാണിത്.അടുത്തിടെ വിവാഹിതരായ വിൽഫ്രഡും സഞ്ജുവും മൂന്നാറിലേക്ക് പോയ ശേഷം, ഗ്യാപ് റോഡ്കാക്കാകട ബൈസൺവാലി വഴി തിരികെ വരുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ഗ്യാപ് റോഡിൽനിന്നും ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.സെൻസ്റ്റെൻ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.പിന്നാലെ മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെൻസ്റ്റെനിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫെബ്രുവരി 14ന് പ്രദേശത്ത് നടന്ന അപകടത്തിൽ പെരുമണ്ണൂർ സ്വദേശി ഡിയോൺ (22) മരിച്ചിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞായിരുന്നു അപകടം.
മറുനാടന് മലയാളി ബ്യൂറോ