- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ സഹസംവിധായകനായി തുടക്കം; പിന്നെ സിനിമയിലേക്ക്; ഹ്രസ്വചിത്രങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തു; സിനിമാ പ്രവർത്തകനായ ബോബി മോഹൻ അന്തരിച്ചു
വടകര: ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവർത്തകനുമായ ബോബി മോഹൻ (45) അന്തരിച്ചു. ദീർഘകാലങ്ങളായിമായി സിനിമാസംബന്ധമായ വിവിധ മേഖലകളിൽ ജോലി ചെയ്തുവരികയായിരുന്നു.
വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത ജ്വാലയായ് എന്ന സീരീയലിന്റെ സഹസംവിധായകനായാണ് ബോബി മോഹൻ ഈ രംഗത്ത് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ ചലച്ചിത്ര സംവിധായകരുടെ കൂടെ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ചു.
ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും ആൽബങ്ങളും ഒരുക്കിയിട്ടുണ്ട്. അച്ഛൻ: പരേതനായ മോഹൻദാസ്, അമ്മ: പ്രഭ, ഭാര്യ: നയന, മകൾ: ഒലിവിയ, സഹോദരി: ശ്രുതി.
മറുനാടന് മലയാളി ബ്യൂറോ
Next Story