- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു; വിട പറഞ്ഞത് മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടൻ' കാർട്ടൂൺ പംക്തിയുടെ സൃഷ്ടാവെന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിത്വം
കോഴിക്കോട്: മലയാളം മാധ്യമ രംഗത്തെ പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസിൽ പരസ്യവിഭാഗത്തിൽ സെക്ഷൻ ഓഫീസറായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടൻ' കാർട്ടൂൺ പംക്തി രജീന്ദ്രകുമാറിന്റേതാണ്. അദ്ദേഹത്തിന്റെ കാർട്ടൂൺ-കാരിക്കേച്ചറുകൾക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
2022-ലും 23-ലും റൊമാനിയ, ബ്രസീൽ, തുർക്കി എന്നിവിടങ്ങളിൽനടന്ന അന്താരാഷ്ട്ര കാർട്ടൂൺ മത്സരങ്ങളിൽ രജീന്ദ്രകുമാർ പുരസ്‌കാരം നേടിയിരുന്നു. രണ്ടുമാസം മുൻപ് ഈജിപ്തിലെ അൽഅസർ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാർട്ടൂൺ മത്സരത്തിൽ മൂന്നാംസ്ഥാനവും ലഭിച്ചു. വിവിധ വിദേശരാജ്യങ്ങളിലെ പ്രദർശനങ്ങളിലും അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ഇടംനേടിയിട്ടുണ്ട്.
കൂത്തുപറമ്പ് മാങ്ങാട്ടിടം കെ.ടി.ഗോപിനാഥിന്റെയും (റിട്ട. മാതൃഭൂമി) സി.ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കൾ: മാളവിക, ഋഷിക.
മറുനാടന് മലയാളി ബ്യൂറോ