- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് എംപി.സുരേഷ് ധനോർക്കർ അന്തരിച്ചു; മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് നേതാവിന്റെ അന്ത്യം വൃക്ക സംബന്ധമായ അസുഖത്തിൽ ചികിത്സയിൽ കഴിയവേ
മുംബൈ: മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് എംപി. സുരേഷ് ധനോർക്കർ അന്തരിച്ചു. 48 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ പ്രതിഭ ധനോർക്കർ എംഎൽഎ.യാണ്. ഇരുവർക്കും രണ്ട് മക്കളുണ്ട്. ചന്ദ്രാപുർ ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള എംപി.യായിരുന്നു സുരേഷ് ധനോർക്കർ.
നേരത്തേ നാഗ്പുരിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് കടുത്ത വയറുവേദന കൂടി അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച എയർ ആംബുലൻസിൽ ഡൽഹിയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് നാരായൺ ധനോർക്കർ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ആശുപത്രിയിലായിരുന്നതിനാൽ ധനോർക്കറിന് പിതാവിന്റെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ശിവസേനയിൽ പ്രവർത്തിച്ച് രാഷ്ട്രീയ ജീവിതമാരംഭിച്ച ധനോർക്കർ, 2014-ൽ ചന്ദ്രാപുർ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചു. പിന്നീട് കോൺഗ്രസിൽ ചേർന്നും മത്സരിച്ച് ജയിച്ചു. ഭാര്യ പ്രതിഭ വറോറ-ഭദ്രവതി നിയമസഭാ മണ്ഡലത്തിൽനിന്നാണ് ജയിച്ചത്.
മറുനാടന് ഡെസ്ക്