- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം പാമ്പാടി വടക്കേക്കുറ്റ് മേരിക്കുട്ടി തോമസ് നിര്യാതയായി; പ്രവാസി മലയാളികളുടെ മാതാവിന്റെ സംസ്കാരം പിന്നീട്
കോട്ടയം പാമ്പാടി വടക്കേക്കുറ്റ് മേരിക്കുട്ടി തോമസ് നിര്യാതയായി.പരേത കൊല്ലം ശൂരനാട് കരോട്ട് കുടുംബാംഗമാണ്. ഭർത്താവ് വടക്കേക്കൂറ്റ് ഒ.ജെ തോമസ് റിട്ടയേർഡ് അദ്ധ്യാപകനാണ്. മക്കൾ: ജോയിസ് തോമസ് (എറണാകുളം), ജെസ്സി ജോസഫ്, ജോർജ്ജ് കുട്ടി തോമസ് (യുകെ), റ്റോമി തോമസ് (യുകെ), ജോബി തോമസ് (യുഎസ്എ), ജോജി തോമസ് (കാനഡ).
മരുമക്കൾ: ജോയിസി തോമസ് ചാലയ്ക്കൽ പേരാവൂർ, രാജു മലമാക്കൽ ഇളംപള്ളി, സിജി മാത്യു വട്ടക്കുടിയിൽ കോതമംഗലം, മഞ്ജു ജേക്കബ്ബ് അമ്മനത്തിൽ തൊടുപുഴ, സജിനി മാത്യു പന്തലാനിക്കൽ പൂവരണി, സിന്ധു മാത്യു തൊട്ടിക്കൽ മണിമല.
യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റും കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റും ആണ് യുകെ മലയാളിയായ ജോർജ് കുട്ടി തോമസ്. ജോർജ് തോമസും കുടുംബാംഗങ്ങളും നാട്ടിലുണ്ട്. പരേതയുടെ മറ്റൊരു മകൻ അമേരിക്കയിൽ നിന്ന് എത്തിയിട്ട് സംസ്‌കാര ശുശ്രൂഷ സമയം തീരുമാനിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.