- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക പരിഷ്കർത്താവ് ദേവകി നിലയങ്ങോട് അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തൃശൂരിലെ വസതിയിൽ
മലപ്പുറം: സാമൂഹിക പരിഷ്‌കർത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. തൃശൂരിലെ വസതിയിൽ വ്യാഴാഴ്ച ഉച്ചക്ക് 12.15നായിരുന്നു അന്ത്യം.
ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു.1928ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിലാണ് ജനനം. 75ാം വയസിൽ പുറത്തിറക്കിയ 'നഷ്ടബോധങ്ങളില്ലാതെ -ഒരു അന്തർജനത്തിന്റെ ആത്മകഥ', 'കാലപ്പകർച്ചകൾ', 'യാത്ര: കാട്ടിലും നാട്ടിലും' എന്നിവയാണ് പ്രധാന കൃതികൾ.
അടുത്തിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്. ഏറെ നാളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. ഭർത്താവ് പരേതനായ രവി നമ്പൂതിരി. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.
മറുനാടന് ഡെസ്ക്
Next Story