തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രം മുൻ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ ഡോ കെ.യു. ദേവദാസ്(84) അന്തരിച്ചു. നേത്ര രോഗവിദഗ്ദനായിരുന്നു. ഭഗവത് ഗീതയുടെ അകംപൊരുൾ അറിഞ്ഞ പണ്ഡിതനായിരുന്നു. ആർ എസ് എസ് സൈന്താദ്ധികൻ പി പരമേശ്വരനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതാണ് ഭാരതീയ വിചാര കേന്ദ്രവുമായി ദേവദാസിനെ ചേർത്ത് നിർത്തിയത്.

ഗീതോപദേശത്തെ വ്യാഖ്യാനിക്കുവാൻ ദേവദാസ് പ്രകടിപ്പിച്ച മികവ് അനിതരസാധാരണമായിരുന്നു. ആഴത്തിലുള്ള പഠനത്തിലൂടെയും അപഗ്രഥനത്തിലൂടെയും സമാഹരിച്ച അറിവ് വർത്തമാനകാലം ഉയർത്തുന്ന പുതിയ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാകുന്ന രീതിയിൽ പകർന്നു കൊടുക്കുമായിരുന്നു. വിവിധസ്ഥലങ്ങളിലെ സർക്കാരാശുപത്രികളിൽ നേത്രരോഗ വിദഗ്ധനായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് വിരമിച്ചു.

പാലക്കാട് കോട്ടായി കളത്തിലുള്ളാട്ടിൽ കുടുംബാംഗം. നന്തൻകോട് കസ്റ്റൺ റോഡിൽ മണി ഭവനിലായിരുന്നു താമസം. ഭാര്യ: പരേതയായ സുധാ ദേവദാസ്. മക്കൾ: അനുപമ, ആരതി. മരുകകൻ: കൃഷ്ണകുമാർ. സംസ്‌ക്കാരം വൈകിട്ട് നാലിന് ശാന്തി കവാടത്തിൽ