- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജിനടുത്തുള്ള റോഡിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് മറിഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്. ഐ നേതാവ് മരിച്ചു;തൃശ്ശൂർ സ്വദേശിനി അനുഷ അപകടത്തിൽ പെട്ടത് അഞ്ചുദിവസം മുൻപ്
തൃശൂർ: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു.തൃശൂർ കുന്നംകുളം അകതിയൂർ സ്വദേശി തറമേൽ വീട്ടിൽ അനുഷയാണ് മരിച്ചത്.23 വയസ്സായിരുന്നു.ഡിവൈഎഫ്‌ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ സംഘത്തിന്റെ സജീവ പ്രവർത്തകയാണ്. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്.കോളേജിനടുത്തുള്ള റോഡിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഡിവൈഡറിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം. അച്ഛൻ: രവി. അമ്മ: ഷൈലജ. സഹോദരൻ: അക്ഷയ് ജിത്ത്.
മറുനാടന് മലയാളി ബ്യൂറോ
Next Story