- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് പുഴയിൽ മുങ്ങിത്താഴുന്ന അച്ഛനെയും മകളെയും; ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടാളും മരണത്തിന് കീഴടങ്ങി; എറണാകുളത്ത് അച്ഛനും മകളും പുഴയിൽ വീണത് മീൻപിടിക്കുന്നതിനിടെ
എറണാകുളം: മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങിമരിച്ചു. എറണാകുളം പറവൂരിൽ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ഏഴിക്കര സ്വദേശി ബാബു, മകൾ നിമ്യ എന്നിവരാണ് മരിച്ചത്.
പറവൂരിലെ വീരൻ പുഴയിലാണ് ഇരുവരും മീൻ പിടിക്കാനെത്തിയത്. ചെറുവഞ്ചിയിലിരുന്നായിരുന്നു മീൻ പിടിത്തം. ഇതിനിടെ ഇരുവരും പുഴയിൽ വീഴുകയായിരുന്നു.നിമ്യയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുൻപ് തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു.എറണാകുളം കടമക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്‌ളസ് വൺ വിദ്യാർത്ഥിനിയാണ് നിമ്യ.
Next Story