- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ കുളിക്കാനിറങ്ങിയത് മകനെയും ചുമലിലിരുത്തി; കാൽ തെന്നിയപ്പോൾ മകൻ വീണത് പുഴയിലെ ചെളിനിറഞ്ഞത് ഭാഗത്ത്; മകനെ രക്ഷിക്കുന്നതിനിടെ പിതാവും ചെളിയിൽ താഴ്ന്നു; കണ്ണൂരിൽ പുഴയിൽ മുങ്ങി അച്ഛനും മകനും ദാരുണാന്ത്യം
കണ്ണൂർ: പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു.ഒറ്റപ്ലാവ് സ്വദേശികളായ ലിജോ ജോസ് (32) മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.രാവിലെ പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
മകനെ തോളിലിരുത്തി ലിജോ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. ഇതിനിടയിൽ കാൽതെറ്റി ലിജോ പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.ആറുവയസുകാരൻ ചെളിക്കുള്ളിലേക്ക് വീണു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ലിജോയും ചെള്ളിക്കുള്ളിൽപ്പെടുകയായിരുന്നു.
ഈ സമയത്ത് ബന്ധുക്കളായ രണ്ടുകുട്ടികൾ കൂടി സ്ഥലത്തുണ്ടായിരുന്നു.കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയത്.പിന്നാലെ തിരച്ചിൽ നടത്തി ലിജോയെ കണ്ടെത്തി കരയിലെത്തിച്ചു.നെബിനായി തിരച്ചിൽ നടത്തിയെങ്കിലും വളരെ വൈകിയാണ് കണ്ടെത്തിയത്. ഇരുവരെയും പേരാവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു അച്ഛന്റെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇരിട്ടി എ ജെ ഗോൾഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി സ്‌കൂൾ യുകെജി വിദ്യാർത്ഥിയാണ് നെവിൻ. കുവൈറ്റിൽ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ.നാലു വയസുകാരി ശിവാനിയ മകളാണ്.
മറുനാടന് മലയാളി ബ്യൂറോ